നിലമ്പൂര്‍ ബിവറേജ്ഔട്ട്‌ലെറ്റില്‍ പരിശോധന; താത്കാലിക ജീവനക്കാരനില്‍ നിന്ന് 10,800 രൂപ പിടിച്ചെടുത്തു

ബിവറേജ് കോര്‍പ്പറേഷന്റെ നിലമ്പൂരിലെ ചില്ലറ മദ്യ വില്‍പ്പനശാലയില്‍ വിജിലന്‍സ് പരിശോധനയില്‍ താത്കാലിക ജീവനക്കാരനില്‍ നിന്ന് 10,800 രൂപ പിടിച്ചെടുത്തു. വിജിലന്‍സ് സി ഐ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി വൈകിയും പരിശോധന തുടര്‍ന്നു.

ജീവനക്കാര്‍ നേരിട്ട് അധിക പണം ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അത്തരത്തില്‍ ശേഖരിച്ച പണം പിടിച്ചെടുത്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ താത്കാലിക ജീവനക്കാര്‍ വഴിയാണ് പണം വാങ്ങുന്നതെന്നാണ് ആരോപണം. വില്‍പ്പന ശാലയിലെ സ്‌റ്റോക്ക് സംബന്ധിച്ച പരിശോധന നടത്തുമെന്നും സി ഐ ജ്യോതിന്ദ്രകുമാര്‍ പറഞ്ഞു. പരിശോധനയില്‍ എസ് ഐ സജി, എ എസ് ഐ ഹനീഫ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ധനേഷ്, അങ്ങാടിപ്പുറം കൃഷി ഓഫീസര്‍ റാഫേല്‍ സേവ്യര്‍ എന്നിവരും പങ്കെടുത്തു.

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കൊടും ചൂട് തുടരുന്നു; താപനില നാലു ഡിഗ്രി വരെ കൂടാം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ബുധനാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ്...

മലപ്പുറം ജില്ലാ കലോത്സവം സമാപിച്ചു.മങ്കട ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ.

മലപ്പുറം റവന്യൂ ജില്ലാ കലോൽസവത്തിൽ 1268 പോയിൻ്റുമായി മങ്കട ഉപജില്ല ചാമ്പ്യൻമാരായി...

താരസംഘടനയായ ‘അമ്മ’ക്ക് ജിഎസ് ടി നോട്ടീസ്

എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ് ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം...

ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന; 26 കടകള്‍ അടപ്പിച്ചു; 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക...