ഓഗസ്റ്റ് മാസം ഒന്നു മുതല്‍ ഏഴ് വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നതായി അറിയാമോ

പത്ത് മാസത്തെ അമ്മയും കുഞ്ഞും പൊക്കിള്‍കൊടി ബന്ധം അവസാനപ്പിച്ച് പുറത്തു വരുന്ന ഒരു കുഞ്ഞ് പിന്നീട് അമ്മയുമായി ബന്ധപ്പിക്കപപ്പെടുന്നത് മുലപ്പാലിലൂടെയാണ്. അതു തന്നെയാണ് ഒരു കുഞ്ഞ് ആദ്യം അറിയുന്ന രുചിയും.
ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും ഉത്തമമായ ഔഷദവും അതു തന്നെയാണ്. പ്രസവശേഷം എത്രയും പെട്ടെന്നു തന്നെ മുലയൂട്ടല്‍ ആരംഭിക്കാം. ആദ്യത്തെ ആറുമാസം കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ മറ്റൊരു ആഹാരവും നല്‍കാന്‍ പാടില്ല എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് മുലയൂട്ടാന്‍ വിമുഖത കാണിക്കുന്നവരാണ് പല അമ്മമാരും. സമൂഹത്തില്‍ മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ലോകവ്യാപകമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം 1 മുതല്‍ 7 വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു.

ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും അത്യന്തം ആവശ്യമായ ഒന്നാണ് മുലപ്പാല്‍. ഒരു കുഞ്ഞിന് ആറു മാസം ആവശ്യമായ എല്ലാ
പോഷക ഘടകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും എളുപ്പമാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉതകുന്ന നിരവധി ഘടകങ്ങളാല്‍ മുലപ്പാല്‍ സമൃദ്ധമാണ്. ആദ്യദിനങ്ങളില്‍ സ്രവിക്കുന്ന പാല്‍ അഥവാ കൊളസ്ട്രം നിരവധി പ്രോട്ടീനുകള്‍, ഇമ്മ്യൂണോഗ്ലോബിന്‍, വിറ്റാമിനുകള്‍, ആന്റിബോഡികള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് മുലപ്പാല്‍ സഹായിക്കുന്നു.

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വര്‍ധിപ്പിക്കുന്നതിന് പുറമേ മുലയൂട്ടല്‍ കൊണ്ട് അമ്മയ്ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രസവശേഷം ഉള്ള അമിത രക്തസ്രാവം കുറയ്ക്കാന്‍ മുലയൂട്ടല്‍ സഹായിക്കുന്നു. അണ്ഡാശയ, സ്താനാര്‍ബുദത്തിന്റെ സാധ്യത മുലയൂട്ടുന്ന അമ്മമാരില്‍ കുറയുന്നതായി കണ്ടുവരുന്നു.

മുലയൂട്ടലിന്റെ ഓരോ ഘട്ടത്തിലും മുലപ്പാലിന്റെ ഘടന വ്യത്യസ്തമാണ്. കുഞ്ഞു കുടിച്ചു തുടങ്ങുമ്പോള്‍ വരുന്ന പാല്‍ കുഞ്ഞിന്റെ ദാഹത്തെ ശമിപ്പിക്കാനും ശേഷം വരുന്ന കൊഴുപ്പു നിറഞ്ഞ പാല്‍ വിശപ്പു ശമിപ്പിക്കാനും സഹായിക്കുന്നു. മാസം തികയാതെ പ്രസവിക്കുന്ന അമ്മമാര്‍ ചുരത്തുന്ന പാല്‍ കുഞ്ഞിന്റെ ആവശ്യാനുസരണം കൂടുതല്‍ മാംസ്യവും ധാതുക്കളും കൊണ്ട് സമ്പന്നമാണ്.

പുതിയ അമ്മമാര്‍ക്ക് തുടക്കത്തില്‍ മുലയൂട്ടാന്‍ മറ്റൊരാളുടെ സഹായം വേണ്ടി വരാം. അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ സൗകര്യപ്രദമായ വിധത്തില്‍ ഇരുന്നു വേണം പാലൂട്ടേണ്ടത്. നല്ല രീതിയില്‍ പാല്‍ കുടിക്കുന്ന കുട്ടി വായ നന്നായി തുറക്കും. മുലക്കണ്ണും ചുറ്റുമുള്ള കറുത്ത തൊലിയുടെ ഭൂരിഭാഗവും കുഞ്ഞിന്റെ വായ്ക്കുള്ളില്‍ ആയിരിക്കും. പരന്ന / ഉള്‍വലിഞ്ഞ മുലക്കണ്ണ്, മുലക്കണ്ണില്‍ മുറിവ്, പാല്‍ കെട്ടി നിന്ന് മാറിടത്തില്‍ വേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ആദ്യഘട്ടത്തില്‍ അമ്മമാര്‍ക്ക് ഉണ്ടാകാം. ചുരത്തുന്ന പാലിന്റെ അളവ് കുറവാണ് എന്ന് പല അമ്മമാര്‍ക്കും ആശങ്ക ഉണ്ടാകാറുണ്ട്. പാലു കുടിച്ച ശേഷം കുഞ്ഞ് 2 3 മണിക്കൂര്‍ നേരം ഉറങ്ങുന്നുണ്ട്, 6 8 തവണ മൂത്രം ഒഴിക്കുന്നുണ്ട്, ശരീരഭാരം കൂടുന്നുണ്ട് എങ്കില്‍ കുഞ്ഞിന് ആവശ്യത്തിനു പാല്‍ കിട്ടുന്നുണ്ടെന്ന് അനുമാനിക്കാം.

അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യ പ്രശ്‌നങ്ങളാല്‍ മുലയൂട്ടാന്‍ കഴിയാതെ വന്നാല്‍ പാല്‍ പിഴിഞ്ഞെടുത്ത് കുഞ്ഞിനു നല്‍കാം. ഇങ്ങനെ എടുക്കുന്ന പാല്‍ 6 മണിക്കൂര്‍ പുറത്തും 24 മണിക്കൂര്‍ ഫ്രിഡ്ജിനുള്ളിലും സൂക്ഷിക്കാം.

ആരോഗ്യമുള്ള കുഞ്ഞുങ്ങളിലൂടെയാണ് ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകുന്നത്. അതിനാല്‍ മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കാം.

spot_img

Related news

World AIDS Day 2024: എയ്ഡ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. സമൂഹത്തില്‍ എയിഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതിരിക്കാനും...

ഇന്ന് ദേശീയ അര്‍ബുദ പ്രതിരോധദിനം; നേരത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കാം

ഇന്ന് ദേശീയ അര്‍ബുദപ്രതിരോധദിനം. ജനങ്ങളില്‍ അര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

ഭക്ഷ്യവിഷബാധ; എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടല്‍ അടപ്പിച്ചു, ആര്‍ടിഒയും മകനും ചികിത്സ തേടി

കൊച്ചി എറണാകുളം ആര്‍.ടി.ഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവര്‍ ഭക്ഷണം കഴിച്ച...

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും...