പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം; ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ, ഉടമയ്ക്കെതിരെയും കേസ്

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് നടത്തിപ്പുകാരനെ കോടതി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കള്ളുഷാപ്പ് ഉടമ കുന്നംകുളം സ്വദേശി ജോസിനെതിരെയും ചങ്ങരംകുളം പൊലീസ് കേസെടുത്തു.

സംസ്ഥാന വ്യാപകമായി എക്സൈസും പൊലീസും സംയുക്തമായി നടപ്പിലാക്കുന്ന “തൂഫാൻ – ദ നാർകോ ഹണ്ട്” പരിശോധനയുടെ ഭാഗമായാണ് സംഭവം പുറത്തറിഞ്ഞത്. ശനിയാഴ്ച രാത്രി കോക്കൂർ പ്രദേശത്ത് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത ഒമ്പത് വിദ്യാർഥികളെ കള്ള് കുടിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോൾ സമീപത്തെ കള്ളുഷാപ്പിൽ നിന്നാണ് കള്ള് വാങ്ങി കുടിച്ചതെന്നും, സ്ഥിരമായി അവിടെ നിന്ന് കള്ള് ലഭിക്കാറുണ്ടെന്നും അവർ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഷാപ്പിലെ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോൾ വിദ്യാർഥികൾക്ക് കള്ള് നൽകിയതായി ഇയാൾ സമ്മതിച്ചു.

അന്വേഷണത്തിൽ നേരത്തെയും നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇതേ ഷാപ്പിൽ നിന്ന് അനധികൃതമായി കള്ള് നൽകിയിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതിനെ തുടർന്നാണ് നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ഷാപ്പ് ഉടമയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.

സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് ലഹരിപദാർത്ഥങ്ങൾ ലഭ്യമാകുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം തുടരുകയാണ്.

spot_img

Related news

മലപ്പുറത്ത് ദാരുണാന്ത്യം; കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

മലപ്പുറം: മലപ്പുറം വെട്ടത്തൂരില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഴുതല സ്വദേശികളായ ഫാസില്‍,...

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ‘സൈ ഹണ്ട്’; മലപ്പുറത്ത് 194 കേസുകൾ,94 അറസ്റ്റ്

മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കേരള പൊലീസ് നടപ്പാക്കുന്ന ‘സൈ ഹണ്ട്’ ഓപ്പറേഷന്റെ...

മീൻ വാരാനെന്ന് പറഞ്ഞ് ഭർത്താവ് കൊണ്ടുപോയി, ഫൗസിയയെ കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ…

മലപ്പുറം തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസ്. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയാണ്...

തിരൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന ഭർത്താവ് കസ്റ്റഡിയിൽ

തിരൂർ: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി; വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...