തിരുവനന്തപുരം: വർക്കലയിൽ ചായയിൽ നിന്ന് സ്ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് ഹോട്ടലിനെതിരെ നടപടി. വർക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്.
ചായയിൽ നിന്ന് സ്ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയതായി ഉപഭോക്താവ് നഗരസഭ കൗൺസിലർ സജിത മണികണ്ഠനിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൗൺസിലറുടെ നിർദേശപ്രകാരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി.
പരിശോധനയ്ക്ക് ശേഷം ഹോട്ടൽ ഉടൻ അടപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പരിശോധനകളും നടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.




