ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ചികിത്സാ സഹായ കുടിശ്ശിക രണ്ട് മാസത്തിനകം നൽകണം; ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർചികിത്സയ്ക്കായി അനുവദിച്ച സാമ്പത്തിക സഹായത്തിന്റെ കുടിശ്ശിക രണ്ട് മാസത്തിനകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

തിരുവനന്തപുരം സ്വദേശിക്ക് അനുവദിച്ച 36,000 രൂപയിൽ 15,000 രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 21,000 രൂപ ലഭിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

സാമ്പത്തിക സഹായത്തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് കുടിശ്ശികയായ 21,000 രൂപ രണ്ട് മാസത്തിനകം വിതരണം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചത്.

Related news

കാൻസർ ചികിത്സയ്ക്കുള്ള പണം നഷ്ടമായി; സ്വന്തം ശമ്പളത്തിൽനിന്ന് 41,000 രൂപ നൽകി പൊലീസ് ഉദ്യോഗസ്ഥൻ

കൊല്ലം: കാൻസർ ചികിത്സയ്ക്കായി കരുതിവെച്ച പണം നഷ്ടപ്പെട്ട് വിഷമിച്ച വീട്ടമ്മയ്ക്ക് സ്വന്തം...

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ്...

തിരക്കിനിടയിൽ ആ കൈകൾ കോർക്കാൻ മറന്നോ? ഇന്ന് മാതൃദിനം

ഇന്ന് മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച; ലോകമെമ്പാടുമുള്ള അമ്മമാർക്കായി സമർപ്പിക്കപ്പെട്ട പുണ്യദിനം....

പാമ്പ് പോക്കറ്റിൽ, കടി വയറ്റിൽ! ഒതായിയിൽ പാമ്പിനെ കീശയിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ഒതായിയില്‍ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു....

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? എങ്ങനെ തിരിച്ചറിയാം, വീണ്ടെടുക്കാനുള്ള വഴി ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്....