കോവളം സ്പാ പീഡനക്കേസ്: 16കാരിയെ അഞ്ച് തവണ പീഡിപ്പിച്ചെന്ന് കണ്ടെത്തൽ; ഒരു ഇടപാടുകാരൻ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്ത് ആന്ധ്ര സ്വദേശിയായ 16കാരിയെ സ്പായിലും ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ച കേസിൽ ഒരു ഇടപാടുകാരൻ കൂടി അറസ്റ്റിൽ. തിരുനെൽവേലി സ്വദേശിയായ വീരപാണ്ഡ്യനെയാണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) പിടികൂടിയത്. തിരുനെൽവേലിയിലെ വ്യാപാരികൾക്ക് പണം പലിശയ്ക്ക് നൽകുന്നയാളാണ് ഇയാളെന്നാണ് വിവരം.

പെൺകുട്ടിയെ ഇയാൾ അഞ്ചുതവണ പീഡിപ്പിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ മൂന്ന് തവണ സജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്പായിൽ വെച്ചായിരുന്നു പീഡനം. പിന്നീട് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലും പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് കണ്ടെത്തൽ.

രാത്രികാലങ്ങളിലാണ് പെൺകുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനായി സജിത്തിന് 30,000 രൂപ നൽകിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഹോട്ടലിൽ എത്തിച്ചശേഷം ഇടപാടുകാരിൽനിന്ന് ഒരു ദിവസത്തേക്ക് 30,000 മുതൽ 40,000 രൂപ വരെ ഈടാക്കിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തിരുനെൽവേലിയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് വീരപാണ്ഡ്യനെ അന്വേഷണസംഘം പിടികൂടിയത്. കേസിൽ കൂടുതൽ ഇടപാടുകാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എസ്.ഐ.ടി.

സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഇതിൽ ആറുപേരാണ് ഇടപാടുകാർ. സ്പാ ഉടമകൾ, അവരുടെ ബിനാമികൾ, പെൺകുട്ടിയെ ആന്ധ്രയിൽനിന്ന് കേരളത്തിലെത്തിച്ച ഇളയമ്മ, ഇടനിലക്കാരി എന്നിവരാണ് മറ്റ് പ്രതികൾ.

കേസിൽ കൂടുതൽ ഇടപാടുകാർ വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നാണ് പ്രത്യേക അന്വേഷണസംഘം നൽകുന്ന സൂചന. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്ത സംഭവത്തിൽ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Related news

പി.എസ്.സി നിയമനങ്ങൾ മന്ദഗതിയിൽ; സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാൻ നീക്കമെന്ന് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ.എൻ. ബാലഗോപാൽ....

ചക്കക്കൊമ്പന് വീണ്ടും മയക്കുവെടി; ഇത്തവണയും ദൗത്യം പാളി, വെടിയേറ്റില്ല

വയനാട്: ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടി വെച്ചെങ്കിലും ആനയ്ക്ക് വെടിയേറ്റില്ലെന്ന് റിപ്പോർട്ട്. ഓമനക്കുഴി...

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളിൽ അതൃപ്തി; ദേശീയ നേതൃത്വവുമായി ചർച്ച നടത്തി കെപിസിസി അധ്യക്ഷൻ

ഡൽഹി: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി...

ശൂരനാട് വിദ്യാർഥിയുടെ ആത്മഹത്യ: പ്രിൻസിപ്പലിനെ കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റി

കൊല്ലം: ശൂരനാട് പ്ലസ് ടു വിദ്യാർഥി നിരഞ്ജന്റെ ആത്മഹത്യയിൽ നടപടി. സ്കൂൾ...

‘ഒരു കോടതിക്കും എന്നെ ശിക്ഷിക്കാനാകില്ല’; മൈക്രോ ഫിനാൻസ് കേസിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട: മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ...