മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് ഗുരുതരമായ ആശങ്കകളെന്നും എസ്ഐആറിലൂടെ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. പ്രതിപക്ഷ നേതാവ് വാക്കാൽ പറഞ്ഞ ഭേദഗതി അംഗീകരിച്ചാണ് പ്രമേയം. പ്രമേയത്തെ എതിർത്ത ബിജെപി, നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതി അവതരിപ്പിച്ചു.

ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂർവ്വമായ തെരഞ്ഞെടുപ്പാണ്. അതിന് അനുകൂലമായി രാഷ്ട്രീയ ഭേദം ഇല്ലാതെ നിൽക്കുക എന്നതാണ് വേണ്ടതെന്നും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രമേയത്തെ എതിർത്ത ബിബി ഗോപകുമാർ നിയമപരമായിട്ടാണോ കേരളത്തിലെ മുഖ്യമന്ത്രി ആയതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞു. മാധ്യമ റിപ്പോർട്ട് തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് വി. മുരളീധരൻ പറഞ്ഞു. ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് വി മുരളീധരൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ അപലപിക്കുന്നു വി. മുരളീധരൻ സഭയിൽ പറഞ്ഞു.

Related news

തിരക്കിനിടയിൽ ആ കൈകൾ കോർക്കാൻ മറന്നോ? ഇന്ന് മാതൃദിനം

ഇന്ന് മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച; ലോകമെമ്പാടുമുള്ള അമ്മമാർക്കായി സമർപ്പിക്കപ്പെട്ട പുണ്യദിനം....

പാമ്പ് പോക്കറ്റിൽ, കടി വയറ്റിൽ! ഒതായിയിൽ പാമ്പിനെ കീശയിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ഒതായിയില്‍ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു....

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? എങ്ങനെ തിരിച്ചറിയാം, വീണ്ടെടുക്കാനുള്ള വഴി ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്....

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയ വികസന പത്രിക പ്രകാശനം നാളെ

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് തയാറാക്കിയ ജനകീയ വികസന പത്രികയുടെ...

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ യുഡിഎഫ് പ്രകടണം നടത്തി

നിലമ്പൂർ ഉപ തെരഞ്ഞെടു ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർഥിയുടെ...