‘ബാച്ച്‌ലർ പാർട്ടി Deux’ എത്താൻ ഇനി മൂന്ന് നാൾ; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആവേശത്തിൽ ആരാധകർ

അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ തിയേറ്ററുകളിലെത്താൻ ഇനി മൂന്ന് ദിവസം മാത്രം. നവംബർ 19ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറും ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. താരങ്ങളുടെ വ്യത്യസ്ത ലുക്കിലുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

2012ൽ പുറത്തിറങ്ങി കൾട്ട് ക്ലാസിക്കായി മാറിയ ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് 14 വർഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്നത്. പുതിയ കാലത്തിന്റെ ജെൻ സി വൈബിലാണ് ഇത്തവണ അമൽ നീരദ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ചന്തു സലിംകുമാർ, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ, പാരിസ് ലക്ഷ്മി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഉണ്ണി ആർ ആണ് സംഭാഷണം.

ആദ്യഭാഗത്തിന്റെ ആരാധകരും പുതിയ തലമുറയിലെ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിന് തിയേറ്ററുകളിൽ എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Related news

റിമി ടോമി വീണ്ടും വിവാഹിതയായി; വരൻ മുംബൈ മലയാളിയും ബോഡി ബിൽഡറുമായ ലിബിൻ മാത്യു

കൊച്ചി: ഗായികയും അവതാരകയുമായ റിമി ടോമി വീണ്ടും വിവാഹിതയായി. ബോഡി ബിൽഡറും...

അഞ്ച് ദിവസം കൊണ്ട് 174.40 കോടി; ബോക്സ് ഓഫീസിൽ മുന്നേറി സൂര്യയുടെ ‘സീൻ’

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം 'സീൻ'...

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ; ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ വിസ്മയം

ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ കമൽഹാസന് ഇന്ന് 72-ാം പിറന്നാൾ. ആറാം വയസ്സിൽ...

ഒ.ടി.ടി റിലീസുമായി ദുൽഖറിന്റെ ‘ഐ ആം ഗെയിം’; ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ്...

ഒ.ടി.ടി റിലീസിനൊരുങ്ങി ‘ജയിലർ 2’; നവംബർ 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ 2' ഒ.ടി.ടി...