അഞ്ച് ദിവസം കൊണ്ട് 174.40 കോടി; ബോക്സ് ഓഫീസിൽ മുന്നേറി സൂര്യയുടെ ‘സീൻ’

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സീൻ’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു. സൂര്യ, നസ്രിയ, നെസ്‌ലിൻ എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ബോക്സ് ഓഫീസിലും ചിത്രം മികച്ച മുന്നേറ്റം തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 174.40 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. മാസ് ആക്ഷൻ, നർമം, ത്രില്ലിംഗ് മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലർ തന്നെ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരുന്നു. ഒരു കംപ്ലീറ്റ് എന്റർടെയ്‌നറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2ഡി എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമാതാവ്.

Related news

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ; ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ വിസ്മയം

ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ കമൽഹാസന് ഇന്ന് 72-ാം പിറന്നാൾ. ആറാം വയസ്സിൽ...

ഒ.ടി.ടി റിലീസുമായി ദുൽഖറിന്റെ ‘ഐ ആം ഗെയിം’; ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ്...

ഒ.ടി.ടി റിലീസിനൊരുങ്ങി ‘ജയിലർ 2’; നവംബർ 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ 2' ഒ.ടി.ടി...

മലയാളത്തിന്റെ ബഹുമുഖ പ്രതിഭയ്ക്ക് ഓർമപ്പൂക്കൾ; ആർ. നരേന്ദ്രപ്രസാദ് ഓർമയായിട്ട് 23 വർഷം

മലയാള സിനിമയിലും നാടകത്തിലും സാഹിത്യലോകത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യപ്രതിഭ ആർ....

ദുൽഖറിന്റെ ‘ഐ ആം ഗെയിം’ പുതിയ ഗാനം പുറത്ത്; ‘കളി ആരംഭം’ എത്തി

കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ഐ...