ദീപങ്ങളുടെ പ്രഭയിൽ രാജ്യം; തിന്മയ്ക്ക് മേൽ നന്മയുടെ വിജയമാഘോഷിച്ച് ജനത; ഇന്ന് ദീപാവലി

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷനിറവിൽ രാജ്യം. തിന്മയ്ക്ക് മേൽ നന്മയും ഇരുട്ടിന് മേൽ വെളിച്ചവും വിജയം നേടുന്നതിന്റെ പ്രതീകമായി ദീപാവലി ആഘോഷിക്കുന്നു. മൺചിരാതുകളിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം പങ്കിട്ടും കുട്ടികളും മുതിർന്നവരും ഒരുപോലെ ആഘോഷങ്ങളിൽ പങ്കുചേരുകയാണ്.

വീടുകളും തെരുവുകളും ദീപാലങ്കാരങ്ങളാൽ നിറഞ്ഞു. ദീപങ്ങൾ തെളിയിച്ചും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മധുരം വിതരണം ചെയ്തും രാജ്യമെങ്ങും ആഘോഷങ്ങൾക്ക് വർണപ്പകിട്ടേറി. വടക്കേ ഇന്ത്യയിൽ പുതുവസ്ത്രങ്ങളും മെഹന്തിയും വിവിധതരം മധുരപലഹാരങ്ങളും ദീപാവലി ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടുന്നു.

ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. പതിനാല് വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു വിശ്വാസം. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ വിജയാഘോഷമായാണ് ദീപാവലിയെ കാണുന്നതെന്ന മറ്റൊരു ഐതിഹ്യവുമുണ്ട്.

ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ദീപാവലി പകരുന്നത്. ജാതിമത ഭേദമന്യേ ജനങ്ങളെ ഒരുമിപ്പിച്ച് പ്രതീക്ഷയുടെയും നന്മയുടെയും വെളിച്ചം പകരുന്ന ആഘോഷമായി ദീപാവലി മാറുന്നു.

ഏവർക്കും ഇ ചാനലിന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.

Related news

ദില്ലി സമരത്തിൽ പങ്കെടുത്തില്ല; മന്ത്രി പുത്രനടക്കം ആറ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ

കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി....

പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ; എണ്ണക്കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ പരിധിയായ 20 ശതമാനത്തേക്കാൾ...

ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച ക്രിമിനൽ കേസ് പ്രതി ‘തോക്ക് ഷാജി’ അറസ്റ്റിൽ

ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനൽ കേസ്...

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ

സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ പേരിൽ പ്ലാറ്റ്‌ഫോം കമ്പനികളെയും നേരിട്ട്...