ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയിലേക്ക് കുടുംബം; നിയമപോരാട്ടം തുടരും

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നിയമപോരാട്ടം ശക്തമാക്കുന്നു. കേസിൽ പ്രതിയായ 17-കാരന് അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് കുടുംബം ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് സെഷൻസ് കോടതി റദ്ദാക്കിയിരുന്നെങ്കിലും 17-കാരൻ ഇപ്പോഴും ജാമ്യത്തിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.

സ്റ്റേഷൻ ജാമ്യം ഉൾപ്പെടെയുള്ള നടപടികളും ചോദ്യം ചെയ്തുകൊണ്ടായിരിക്കും കുടുംബത്തിന്റെ നീക്കം. ജയബാലകൃഷ്ണന്റെ മരണത്തിൽ നീതി ഉറപ്പാക്കാൻ നിയമപരമായ പോരാട്ടം തുടരുമെന്നാണ് കുടുംബത്തിന്റെ നിലപാട്.

അതേസമയം, കേസിൽ 17-കാരനെതിരെ എഫ്ഐആറിന് പകരം സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് (SBR) തയ്യാറാക്കാനൊരുങ്ങുകയാണ് പൊലീസ്. കോടതികളിൽ നിന്ന് അന്വേഷണസംഘത്തിന് നേരിട്ട വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. നേരത്തെ 17-കാരനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ നടപടികളിൽ അഡീഷണൽ സെഷൻസ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

SBR തയ്യാറാക്കി അന്വേഷണം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. കേസുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയായ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

കോടതികളിലെ നിയമനടപടികളും കുടുംബത്തിന്റെ ഹർജിയും പൊലീസിന്റെ പുതിയ അന്വേഷണ നീക്കവും ചേരാനല്ലൂർ വാഹനാപകടക്കേസിനെ വീണ്ടും നിർണായക ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.

Related news

50 കോടി ലഭിച്ചെന്ന വ്യാജപ്രചാരണം; കോഴിക്കോട് SMA ബാധിച്ച കുരുന്നുകൾക്ക് ഇനിയും വേണം 33 കോടി

കോഴിക്കോട്: സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ മുക്കത്തെ മൂന്ന് കുരുന്നുകളുടെ...

എഥനോൾ വിവാദം: അളവ് ഇനിയും കൂട്ടുമെന്ന് സുരേഷ് ഗോപി; കേരളത്തിൽ നാളെ മുതൽ പരിശോധന

തൃശൂർ: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് കാലക്രമേണ വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: പ്രേംകുമാറിനെ ചോദ്യം ചെയ്യാൻ ഇഡി; 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ...

LPST സമരത്തിന് വീണ്ടും പൊലീസ് നോട്ടീസ്; ഫ്ലക്സുകൾ 24 മണിക്കൂറിനകം നീക്കണം

തിരുവനന്തപുരം: LPST സമരസമിതി കൺവീനർ എസ്. വളർമതിക്ക് വീണ്ടും പൊലീസ് നോട്ടീസ്....

കായികമേള ഭക്ഷണ വിവാദം; ‘ജീവനുള്ള പുഴുവെന്ന് പറഞ്ഞതിന് തെളിവുണ്ടോ?’; വിശദീകരണവുമായി ജിജോ ജെയിംസ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി...