വടക്കാഞ്ചേരി പ്രസ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകനുള്ള ആര്‍.എം. മനക്കലാത്ത് സ്മാരക സംസ്ഥാനതല മാധ്യമപുരസ്‌കാരം സിറാജ് ദിനപത്രം കൊളത്തൂര്‍ ലേഖകന്‍ മുജീബ് റഹ്‌മാന്‍ വെങ്ങാടിന്. ‘കുന്തിപ്പുഴ കേഴുന്നു ജീവന് വേണ്ടി’ എന്ന പ്രത്യേക വാര്‍ത്താ പരമ്പരയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 5555 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
രണ്ടുപതിറ്റാണ്ടോളം പ്രാദേശിക ലേഖകനായി പ്രവര്‍ത്തിക്കുന്ന മുജീബ് റഹ്‌മാന്‍ നിലവില്‍ കൊളത്തൂര്‍ ഇര്‍ശാദിയ്യ ഇംഗ്ലീഷ് സ്‌കൂളിലെ സ്റ്റാഫായി സേവനമനുഷ്ഠിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി കൊളത്തൂര്‍ പ്രസ് ഫോറം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. ഈ മാസം 31ന് രാവിലെ 11 മണിക്ക് വടക്കാഞ്ചേരി വ്യാപാരഭവന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ. രാധാകൃഷ്ണന്‍ എം.പി അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പിതാവ്: മുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: കുല്‍സു സുഹൈറ. മക്കള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് ശമീം, മുഹമ്മദ് ശഹ്‌സിന്‍.




