സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ”ബഫാന യുണൈറ്റഡിൻ്റെ“ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡോ: ഹാരിസ് കെ.ടി, മുനവ്വർ വളാഞ്ചേരി എന്നിവർ തിരക്കഥ യെഴുതി ഡോ. ഹാരിസ് കെ.ടി, നാസർ ഇരിമ്പിളിയം എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
IMAK പ്രെഡക്ഷൻ്റെ ബാനറിൽ ഡോ. അർജുൻ പരമേശ്വർ, ത്വയിബ് മുനവ്വർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ നൂറോളം സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിൻ്റെ പോസ്റ്റർ സിനിമ, സാഹിത്യ,രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പ്രകാശനം ചെയ്തു.




