തൃത്താല സ്കൂൾ വെടിവെപ്പ്: ഒൻപതാം ക്ലാസുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി; അമ്മയ്ക്കെതിരെയും കേസ്

തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസം കൂടി സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.

കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് തൃത്താല പോലീസ് ശേഖരിക്കും. അതേസമയം, സംഭവത്തിൽ തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് ഊർജിതമാക്കി.

കുട്ടിയുടെ കൈവശമുണ്ടായിരുന്നത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തോക്ക് വീട്ടിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയ്ക്കെതിരെയും പോലീസ് കേസെടുത്തു. പിടിച്ചെടുത്ത 0.22 റിവോൾവർ പ്രവർത്തനക്ഷമമാണെന്നും ഉത്തരേന്ത്യയിൽ നിർമിച്ചതാണെന്നും പോലീസ് വ്യക്തമാക്കി. തോക്കിനുള്ളിലെ വെടിയുണ്ട പഞ്ചാബിൽ നിർമിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയുടെ മുത്തച്ഛന്റേതാണ് തോക്കെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് പോലീസിന് ലഭിച്ച വിവരം. കുട്ടിയുടെ കൈവശം തോക്ക് എങ്ങനെ എത്തിയെന്നതിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടാകും.

Related news

ഫെയർനെസ് ക്രീം ഉപയോഗിച്ച് ഗുരുതര വൃക്കരോഗം; ദുരനുഭവം തുറന്നുപറഞ്ഞ് ഗായകൻ ഷുഹൈബ്

മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതര വൃക്കരോഗം ബാധിച്ച അനുഭവം...

ഏഴിലംപാല പൂത്തതോടെ ചിത്രശലഭങ്ങളുടെ വർണവിസ്മയം; മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസിൽ ശലഭവിരുന്ന്

മലപ്പുറം: ഏഴിലംപാല പൂത്തതോടെ നൂറുകണക്കിന് ചിത്രശലഭങ്ങളുടെ വർണവിസ്മയത്തിൽ മനംകവരുകയാണ് മമ്പാട് എം.ഇ.എസ്...

ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി സൈബർ തട്ടിപ്പ്; 18കാരൻ പിടിയിൽ, നിരവധി വിദ്യാർത്ഥികൾ കുരുക്കിൽ

മലപ്പുറം ചങ്ങരംകുളത്ത് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന്...

ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ മലപ്പുറത്ത് മറ്റൊരു യുവാവിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ മറ്റൊരു പതിനെട്ടുകാരനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ...