ആരോഗ്യപ്രശ്നങ്ങൾ; ഗോധ്ര ട്രെയിൻ കത്തിക്കൽ കേസ് പ്രതിക്ക് സുപ്രീംകോടതി ജാമ്യം

ദില്ലി: 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഇർഫാൻ സിറാജ് പാഡയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഗുരുതരമായ ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് കോടതിയുടെ നടപടി. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന പ്രതിയുടെ അപ്പീലിൽ അന്തിമവിധി വരാത്ത സാഹചര്യത്തിലാണ് ജാമ്യം.

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2002 ഫെബ്രുവരി 27നാണ് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസിന്റെ എസ്-6 കോച്ചിന് തീപിടിച്ചത്. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന കർസേവകരായിരുന്നു കോച്ചിലുണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേർ ദുരന്തത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ ഗുജറാത്തിൽ വ്യാപകമായ വർഗീയ കലാപങ്ങൾ അരങ്ങേറി. തുടർന്നുണ്ടായ കലാപങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ പ്രത്യേക എസ്.ഐ.ടി കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. 63 പേരെ വെറുതെവിട്ടു.

2017ൽ ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. മറ്റ് 20 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിരുന്നു.

വധശിക്ഷ ഇളവ് ചെയ്തതിനെതിരെ ഗുജറാത്ത് സർക്കാരും ശിക്ഷാവിധിക്കെതിരെ പ്രതികളും നൽകിയ അപ്പീലുകൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ദീർഘകാലത്തെ ജയിൽവാസം, പ്രായം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ച് കേസിലെ മറ്റ് ചില പ്രതികൾക്കും സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Related news

ഐ.ഒ.എ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ മത്സരിച്ചേക്കും; നാമനിർദേശ പത്രിക ഇന്ന് സമർപ്പിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി.ടി. ഉഷ...

ബിസ്ലേരി കുടിവെള്ളത്തിൽ രാസവസ്തുക്കൾ കണ്ടെത്തിയ സംഭവം; വിശദീകരണവുമായി കമ്പനി

ഡൽഹി: ബിസ്ലേരി കുടിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ...

ചെറുമകന്റെ മുടി മുറിച്ച മരുമകൾക്കെതിരെ മുത്തച്ഛന്റെ പരാതി; ഹിമാചലിൽ കേസെടുത്തു

സിംല: ഏഴ് വയസ്സുകാരനായ ചെറുമകന്റെ മുടി മുറിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി...

യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം; കോൺഗ്രസ്–എസ്.പി യോഗം ഡൽഹിയിൽ

ഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള...

സൗജന്യ റേഷൻ പട്ടികയിൽ 13.2 ശതമാനം അനർഹർ; പരിശോധനാ റിപ്പോർട്ട് പുറത്ത്

ഡൽഹി: രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന...