തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്നും മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
2023ൽ തിരുപ്പതിയിൽനിന്ന് എത്തിച്ച കുരങ്ങാണിത്. നേരത്തെയും കൂട്ടിൽനിന്ന് പുറത്തുചാടി നഗരത്തിലെത്തിയ ചരിത്രമുണ്ട്.
ഭക്ഷണം നൽകി കുരങ്ങിനെ തിരികെ കൂട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നിരീക്ഷണത്തിനായി രണ്ട് സൂ കീപ്പർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം നൽകുന്ന സമയത്ത് കുരങ്ങ് സ്വമേധയാ കൂട്ടിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും മൃഗശാല സൂപ്രണ്ട് അനിൽകുമാർ വ്യക്തമാക്കി.




