വാറന്റി സേവനം നിഷേധിച്ചു; സാംസങ്ങിന് 58,999 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മലപ്പുറം: സ്മാർട്ട് വാച്ചിന്റെ തകരാർ പരിഹരിക്കാൻ വാറന്റി സേവനം നിഷേധിച്ച സംഭവത്തിൽ സാംസങ് കമ്പനിക്കും സർവീസ് സെന്ററിനുമെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി. പരാതിക്കാരനായ മമ്പാട് സ്വദേശി ഷബീർ അലിക്ക് 58,999 രൂപ നൽകാനാണ് ഉത്തരവ്. രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി.

2024 ജനുവരി മൂന്നിനാണ് ഷബീർ അലി 43,999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി വാച്ച് 6 ക്ലാസിക് 47 എം.എം എൽ.ടി.ഇ വാങ്ങിയത്. എന്നാൽ ഉപയോഗത്തിനിടെ വാച്ച് തനിയെ ഓഫാകുകയും വീണ്ടും ഓണാകുകയും ചെയ്യുന്ന തകരാർ അനുഭവപ്പെട്ടു.

തുടർന്ന് സർവീസ് സെന്ററിനെ സമീപിച്ചെങ്കിലും വാച്ചിൽ വെള്ളം കയറിയെന്ന് ചൂണ്ടിക്കാട്ടി വാറന്റി സേവനം നിഷേധിച്ചു. ഇതോടെയാണ് 2024 ഡിസംബർ 31ന് ഷബീർ അലി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഇരുഭാഗങ്ങളുടെയും വാദങ്ങളും രേഖകളും പരിശോധിച്ച കമ്മീഷൻ വാച്ചിന്റെ വിലയായ 43,999 രൂപ തിരികെ നൽകാൻ സാംസങ് കമ്പനിക്ക് നിർദേശം നൽകി. കൂടാതെ കമ്പനിയും സർവീസ് സെന്ററും ചേർന്ന് 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നൽകണം. ആകെ 58,999 രൂപയാണ് പരാതിക്കാരന് ലഭിക്കുക.

45 ദിവസത്തിനകം വിധി നടപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

കെ. മോഹൻദാസ് പ്രസിഡന്റും സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷനാണ് ഉത്തരവിട്ടത്. പരാതിക്കാരനുവേണ്ടി അഡ്വ. പി.കെ. ഷരീഫ് മമ്പാട് ഹാജരായി.

Related news

വളാഞ്ചേരി കാവുംപുറത്ത് സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി കാവുംപുറത്ത് സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നവീകരിച്ച പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു....

തിരൂരങ്ങാടിയിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ; കുടുംബത്തിന് 10 ലക്ഷം രൂപ സഹായം

മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടിയുമായി...

ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗ സംഘം രക്ഷപ്പെട്ടു

മലപ്പുറം: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് നാലംഗ സംഘം...

മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ അടക്ക കവർന്ന അഞ്ചംഗ സംഘം പിടിയിൽ

മലപ്പുറം: മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങൾ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ...

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; പൊതുജനങ്ങളോട് മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി, ഉത്തരവാദികൾക്കെതിരെ നടപടിക്ക് ഉറപ്പ്

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി ജുനൈദ്...