തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്; 200 മണ്ഡലങ്ങളിലെ പോളിംഗ് കണക്കുകളിൽ ആശയക്കുഴപ്പം

2024-ലെ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന വെളിപ്പെടുത്തലുമായി പത്രപ്രവർത്തക കൂട്ടായ്മയായ ദി റിപ്പോർട്ടേഴ്‌സ് കലക്ടീവിന്റെ അന്വേഷണ റിപ്പോർട്ട്.

വൈകിട്ട് അഞ്ചുമണിക്ക് ശേഷമുള്ള പോളിംഗ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് രേഖകൾ പരിശോധിച്ചാണ് ഈ കണ്ടെത്തൽ.

തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും പോൾ ചെയ്ത വോട്ടുകളുടെയും ബൂത്തിലെത്തിയ വോട്ടർമാരുടെയും കണക്കുകൾ ഒത്തുനോക്കണം. എന്നാൽ 2024-ലെ തിരഞ്ഞെടുപ്പുകളിൽ ഈ നടപടിക്രമം പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലായി 200 മണ്ഡലങ്ങളിലെ വൈകിട്ട് അഞ്ചുമണിക്ക് ശേഷമുള്ള പോളിംഗ് കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര രേഖകളാണ് കൂട്ടായ്മ പരിശോധിച്ചത്. ആകെ 530 മണ്ഡലങ്ങളിലായി 4,212 രേഖകൾ ഡിജിറ്റൈസ് ചെയ്ത് വിലയിരുത്തി.

മഹാരാഷ്ട്രയിലാണ് ഏറ്റവും വലിയ വീഴ്ച കണ്ടെത്തിയത്. 114 നിയമസഭാ മണ്ഡലങ്ങളിലെയും 18 ലോക്‌സഭാ മണ്ഡലങ്ങളിലെയും കണക്കുകൾ ലഭ്യമല്ല. ജമ്മു കശ്മീരിൽ 44 നിയമസഭാ, അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലും ഹരിയാനയിൽ 22 നിയമസഭാ, 10 ലോക്‌സഭാ മണ്ഡലങ്ങളിലും സമാനമായ വീഴ്ച കണ്ടെത്തിയിട്ടുണ്ട്.

അവസാന മണിക്കൂറിൽ വോട്ട് ചെയ്യാനായി ക്യൂവിൽ നിന്നവർക്ക് നൽകിയ സ്ലിപ്പുകളുടെ എണ്ണവും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തൽ.

മഹാരാഷ്ട്രയിൽ വൈകിട്ട് അഞ്ചുമണിക്ക് 58.22 ശതമാനമായിരുന്ന പോളിംഗ് ശതമാനം തൊട്ടടുത്ത ദിവസം പുറത്തുവിട്ട കണക്കിൽ 66.05 ശതമാനമായി ഉയർന്നു. ഏകദേശം 76 ലക്ഷം വോട്ടുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത, പോളിംഗ് കണക്കുകളുടെ കൃത്യത, വോട്ടിംഗ് രേഖകളുടെ വിശ്വാസ്യത എന്നിവ സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളാണ് അന്വേഷണ റിപ്പോർട്ട് ഉയർത്തുന്നത്.

Related news

ഹരിദ്വാറിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; കുടുംബസുഹൃത്ത് ഒളിവിൽ

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം....

പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന്റെ പേരിൽ ക്ഷേത്രം ഒരുങ്ങുന്നു; ആന്ധ്രയിൽ ഭൂമിപൂജ നടത്തി

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ പേരിൽ ക്ഷേത്രം...

മധുര തനിഷ്ക് ജ്വല്ലറി കവർച്ച; 6.4 കിലോ സ്വർണം കണ്ടെടുത്തു; പ്രതിയുടെ കൈയിലെ ടാറ്റൂ നിർണായകമായി

ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറിയിൽനിന്ന് കവർന്ന സ്വർണത്തിന്റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്....

മദ്യക്കുപ്പി കൊണ്ടുപോകാൻ സഞ്ചിക്ക് 20 രൂപ ഈടാക്കി; ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ബെംഗളൂരു: മദ്യം വാങ്ങിയ ഉപഭോക്താവിൽ നിന്ന് സ്ഥാപനത്തിന്റെ പേരും ലോഗോയും പതിച്ച...

ദേശീയ മാധ്യമദിനം ഇന്ന്; ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ കരുത്തും ഉത്തരവാദിത്തവും ഓർമ്മിപ്പിച്ച് രാജ്യം

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് ദേശീയ...