പ്രായപൂർത്തിയാകാതെ വാഹനമോടിക്കൽ; സംസ്ഥാനത്ത് പിടിയിലായവരിൽ പകുതിയോളം മലപ്പുറത്ത്

മലപ്പുറം: പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് സംസ്ഥാനത്ത് പിടിയിലായവരിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്ന്. നവംബർ രണ്ട് മുതൽ എട്ട് വരെ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ജില്ലയിൽ മാത്രം 220 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സംസ്ഥാനത്താകെ 453 കേസുകൾ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി 99,181 വാഹനങ്ങളാണ് ഒരാഴ്ചയ്ക്കിടെ പരിശോധിച്ചത്. കൊല്ലം ജില്ലയിൽ 59 കേസുകളും കണ്ണൂർ നഗരത്തിൽ 48 കേസുകളും കണ്ടെത്തി. ഏറ്റവും കൂടുതൽ വാഹനങ്ങൾ പരിശോധിച്ച കൊച്ചി നഗരത്തിൽ 10,961 വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് നിയമലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയത്.

കൊച്ചി ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ആഡംബര കാർ ഇടിച്ച് 55കാരൻ മരിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കിയത്.

കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന കുട്ടികൾക്കും വാഹന ഉടമകൾക്കുമെതിരെ നടപടിയുണ്ടാകും. ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് ഭാവിയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനും കാലതാമസം നേരിടും. റോഡ് സുരക്ഷ ഉറപ്പാക്കാൻ പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.

Related news

വാറന്റി സേവനം നിഷേധിച്ചു; സാംസങ്ങിന് 58,999 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മലപ്പുറം: സ്മാർട്ട് വാച്ചിന്റെ തകരാർ പരിഹരിക്കാൻ വാറന്റി സേവനം നിഷേധിച്ച സംഭവത്തിൽ...

വളാഞ്ചേരി കാവുംപുറത്ത് സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി കാവുംപുറത്ത് സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നവീകരിച്ച പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു....

തിരൂരങ്ങാടിയിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ; കുടുംബത്തിന് 10 ലക്ഷം രൂപ സഹായം

മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടിയുമായി...

ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗ സംഘം രക്ഷപ്പെട്ടു

മലപ്പുറം: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് നാലംഗ സംഘം...

മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ അടക്ക കവർന്ന അഞ്ചംഗ സംഘം പിടിയിൽ

മലപ്പുറം: മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങൾ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ...