സർക്കാർ ജീവനക്കാർക്ക് രണ്ട് കുട്ടികളെന്ന നിബന്ധന ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: സർക്കാർ ജീവനക്കാർക്ക് രണ്ട് കുട്ടികൾ മാത്രമെന്ന 25 വർഷം പഴക്കമുള്ള നിബന്ധന ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ. മന്ദ്‌സൗർ ജില്ലയിൽ നടന്ന ഡെസ്റ്റിനേഷൻ ക്യാബിനറ്റ് യോഗത്തിലാണ് നിർണായക തീരുമാനം. രണ്ട് കുട്ടികളിൽ കൂടുതലുള്ളതിന്റെ പേരിൽ ജീവനക്കാർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളും പിൻവലിക്കും.

നിലവിലെ നിയന്ത്രണം സർക്കാർ ജീവനക്കാർക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും സമൂഹത്തിലെ മറ്റുള്ളവർക്ക് ഇത്തരം നിയന്ത്രണമില്ലാത്ത സാഹചര്യത്തിൽ ജീവനക്കാർക്ക് മാത്രം എന്തിനാണ് ഈ നിബന്ധനയെന്നും മുഖ്യമന്ത്രി മോഹൻ യാദവ് ചോദിച്ചു.

അതേസമയം, സംസ്ഥാനത്ത് 70,650 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ഇതിലൂടെ ഏകദേശം 31,400 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

മന്ദ്‌സൗറിൽ കാർഷിക പാർക്കും കെമിക്കൽ പാർക്കും, രത്‌ലമിൽ ബയോ ഫാർമ പാർക്കും, ധാറിൽ ടെക്സ്റ്റൈൽ പാർക്കും, ഉജ്ജയിനിൽ ഗവേഷണ-നവീകരണ പാർക്കും ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് അംഗീകാരം.

ഭോപ്പാലിന് പുറത്ത് മന്ത്രിസഭാ യോഗങ്ങൾ സംഘടിപ്പിച്ച് വിവിധ പ്രദേശങ്ങളുടെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി മോഹൻ യാദവ് ഡെസ്റ്റിനേഷൻ ക്യാബിനറ്റ് പദ്ധതി ആരംഭിച്ചത്.

Related news

അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണം അവസാനഘട്ടത്തിലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിന്റെ...

തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്; 200 മണ്ഡലങ്ങളിലെ പോളിംഗ് കണക്കുകളിൽ ആശയക്കുഴപ്പം

2024-ലെ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന...

ഹരിദ്വാറിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; കുടുംബസുഹൃത്ത് ഒളിവിൽ

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം....

പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന്റെ പേരിൽ ക്ഷേത്രം ഒരുങ്ങുന്നു; ആന്ധ്രയിൽ ഭൂമിപൂജ നടത്തി

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ പേരിൽ ക്ഷേത്രം...

മധുര തനിഷ്ക് ജ്വല്ലറി കവർച്ച; 6.4 കിലോ സ്വർണം കണ്ടെടുത്തു; പ്രതിയുടെ കൈയിലെ ടാറ്റൂ നിർണായകമായി

ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറിയിൽനിന്ന് കവർന്ന സ്വർണത്തിന്റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്....