തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവിനെ പേവാർഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി ചന്ദു (30) ആണ് മരിച്ചത്. അഞ്ചാംപനി ബാധിച്ച് ചികിത്സയിലായിരുന്നു.

ഇന്ന് വൈകിട്ട് 5.30ഓടെയാണ് പേവാർഡിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടം നടത്തും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Related news

വയോധികനെ ആക്രമിച്ച് മാല കവർന്ന കേസ്; രണ്ടാം പ്രതി പിടിയിൽ

കൊല്ലം: വയോധികനെ ആക്രമിച്ച് മാല കവർന്ന കേസിലെ രണ്ടാം പ്രതി പിടിയിൽ....

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

കൊല്ലം: റേഷൻ കട ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റദിവസം കുറഞ്ഞത് 1,880 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന്...

അരിയിൽ ഷുക്കൂർ വധക്കേസ്: വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പെടെ 31 പ്രതികൾ കോടതിയിൽ

കൊച്ചി: ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ കൊച്ചി...

കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

ഹരിപ്പാട്: കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽ കണ്ടെത്തി....