ടൈഗർ ഷ്രോഫിന് നേരെയുള്ള വെടിവെപ്പ് കേസ്: ലക്ഷ്യം ആദ്യം സൽമാൻ ഖാൻ; നാല് പേർ കൂടി അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ നിർണായക വഴിത്തിരിവ്. ആക്രമണസംഘത്തിന്റെ ആദ്യ ലക്ഷ്യം നടൻ സൽമാൻ ഖാനായിരുന്നുവെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ആയുധങ്ങൾ എത്തിച്ചുനൽകിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു.

മുംബൈയിലെത്തിയ ഷൂട്ടർമാർ ആദ്യം സൽമാൻ ഖാന്റെ വസതി നിരീക്ഷിച്ചെങ്കിലും, ശക്തമായ സുരക്ഷയും പൊലീസ് കാവലും കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് സുരക്ഷ താരതമ്യേന കുറഞ്ഞ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ പതിവായി എത്താറുള്ള ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഹരിയാനയിലെ സോനിപത്തിൽ നിന്നാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തത്. ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള സ്ത്രീകൾ വഴിയാണ് ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് തോക്കുകൾ എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ലോറൻസ് ബിഷ്‌ണോയിയുടെയും സഹോദരൻ അൻമോലിന്റെയും അടുത്ത അനുയായിയും അമേരിക്കയിലുള്ള കൂട്ടാളിയുമായ രൺദീപ് മാലിക്കിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അനിൽ പണ്ഡിറ്റും ഷൂട്ടർ റഹാനും രൺദീപിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

Related news

യൂസഫ് പത്താന്റെ ഭൂമി തർക്കത്തിന് പരിഹാരം; വഡോദരയിൽ 978 ചതുരശ്ര മീറ്റർ ഭൂമി അനുവദിക്കാൻ ഗുജറാത്ത് സർക്കാർ

വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായിരുന്ന യൂസഫ്...

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര; ബിജെപി പരിഹാസം, കോൺഗ്രസ് തിരിച്ചടി

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി രാഷ്ട്രീയ വിവാദം...

വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഓൺലൈൻ ഡെലിവറി ജീവനക്കാരായ ബിഹാർ സ്വദേശികൾക്കായി തിരച്ചിൽ

ബെംഗളൂരു: വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശി...

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെപ്പ്; ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള മൂന്ന് പേർ പിടിയിൽ

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ...

അഞ്ച് വർഷത്തിനിടെ നോൺ എസി സ്ലീപ്പർ കോച്ചുകളിലൂടെ ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ചത് 74,072 കോടി രൂപ

നോൺ എസി സ്ലീപ്പർ ക്ലാസ് റിസർവേഷൻ കോച്ചുകളിലൂടെ അഞ്ച് സാമ്പത്തിക വർഷത്തിനിടെ...