ജോലി കഴിഞ്ഞ് മടങ്ങവെ തട്ടുകട ഉടമയ്ക്ക് ദാരുണാന്ത്യം; ബെന്‍സ് കാറിടിച്ച സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത കുട്ടി കസ്റ്റഡിയില്‍

കൊച്ചി ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടുകട ഉടമയും മാഞ്ഞാലി സ്വദേശിയുമായ ജയപാലകൃഷ്ണനാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത് ഒരു ജഡ്ജിയുടെ മകനാണെന്ന് പൊലീസ് അറിയിച്ചു.

പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണന്റെ സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോകാൻ പതിനേഴുകാരൻ ശ്രമിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ പതിനേഴുകാരനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, പ്രതിക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ചേരാനല്ലൂർ സി.ഐ ശ്യാംകുമാർ വ്യക്തമാക്കി. പ്രതി മദ്യപിച്ചിട്ടില്ലെന്നും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിക്ക് ശേഷമായിരിക്കും പ്രതിയെ കോടതിയിൽ ഹാജരാക്കുക. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Related news

ബെംഗളൂരുവിൽ മലയാളികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ചേളന്നൂർ സ്വദേശികളായ അമ്മയെയും മകളെയും ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

കുണ്ടറയിൽ സ്കൂട്ടർ യാത്രികയുടെ മാല കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ

കൊല്ലം കുണ്ടറയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സ്വർണമാല കവർന്ന കേസിൽ...

കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

മലപ്പുറം: കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പൊലീസിന്റെ...

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാൾപ്പടയാകാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി പി. ജയരാജൻ

കണ്ണൂർ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം....

പാറശാലയില്‍ റോഡപകടത്തില്‍ കുരങ്ങ് ചത്തു; വാഹനം കണ്ടെത്താൻ പൊലീസും വനംവകുപ്പും അന്വേഷണം തുടങ്ങി

തിരുവനന്തപുരം പാറശാല ആശുപത്രി ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കുരങ്ങ് ചത്തു....