അർധരാത്രി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെയും കുട്ടികളെയും പട്രോളിംഗിനിടെ കണ്ട് രക്ഷപ്പെടുത്തി പെരിന്തൽമണ്ണ പൊലീസ്

മലപ്പുറം: അർധരാത്രി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെയും കുട്ടികളെയും രക്ഷിച്ച് പൊലീസ്. പെരിന്തൽമണ്ണ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലത്തിന്റെ മുകളിൽ നിന്ന് ചാടാൻ നിന്ന യുവതിയെ പിന്തിരിപ്പിച്ച് മടക്കി അയച്ചത്. പട്രോളിംഗിനിടയിലാണ് പെരിന്തൽമണ്ണ സിഐ യുവതിയെയും കുട്ടികളെയും കണ്ടത്. യുവതിയുമായി ഭർത്താവ് അകന്ന് കഴിയുന്നതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. യുവതിയെ പറഞ്ഞ് മനസിലാക്കി വാടക ക്വാർട്ടേഴ്സിൽ തിരികെയെത്തിച്ചാണ് പൊലീസ് മടങ്ങിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related news

മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ

തിരുവനന്തപുരം: മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ....

വണ്ടൂരിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

മലപ്പുറം വണ്ടൂരിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന...

മൂത്തേടത്ത് കൂട് തകർത്ത് വളർത്തുനായയെ കൊന്ന് പാതി ഭക്ഷിച്ചു; പുലിപ്പേടിയിൽ നാട്ടുകാർ

മലപ്പുറം: മൂത്തേടത്ത് വളർത്തുനായയെ കൂട് തകർത്ത് കൊലപ്പെടുത്തി പാതി ഭക്ഷിച്ച നിലയിൽ...

വേങ്ങരയിൽ അനധികൃത ക്വാറിയിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറം വേങ്ങരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ഖനനാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ...

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച പി.കെ. ഫാത്തിമയുടെ കുടുംബത്തിന്...