LPST സമരത്തിന് വീണ്ടും പൊലീസ് നോട്ടീസ്; ഫ്ലക്സുകൾ 24 മണിക്കൂറിനകം നീക്കണം

തിരുവനന്തപുരം: LPST സമരസമിതി കൺവീനർ എസ്. വളർമതിക്ക് വീണ്ടും പൊലീസ് നോട്ടീസ്. നിരാഹാര സമരത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകളും മറ്റ് പ്രചാരണ സാമഗ്രികളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് കന്റോൺമെന്റ് പൊലീസിന്റെ നിർദേശം. നിർദേശം പാലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് സമീപമാണ് ഉദ്യോഗാർഥികളുടെ സമരവേദി പ്രവർത്തിക്കുന്നത്. നേരത്തെയും സമരവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമരവേദിയിലെ ഫ്ലക്സുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് വീണ്ടും നോട്ടീസ് നൽകിയത്.

അതേസമയം, LPST ഉദ്യോഗാർഥികളുടെ പ്രതിഷേധം 122-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രധാന ആവശ്യത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ല. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് സമരം തുടരുന്നത്.

Related news

കായികമേള ഭക്ഷണ വിവാദം; ‘ജീവനുള്ള പുഴുവെന്ന് പറഞ്ഞതിന് തെളിവുണ്ടോ?’; വിശദീകരണവുമായി ജിജോ ജെയിംസ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി...

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടാൻ സർക്കാർ; ടൈമിംഗ് ശാസ്ത്രീയമായി പരിഷ്കരിക്കും

കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാൻ അടിയന്തര നടപടികളുമായി ഗതാഗത വകുപ്പ്....

മന്ത്രി എം. ലിജു സഹോദരതുല്യൻ; ഒരു ആനുകൂല്യത്തിനും സമീപിച്ചിട്ടില്ല: റോമ ബാർ ഉടമ

കായംകുളം: എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കായംകുളം റോമ...

ഇരുതലമൂരിയെന്ന് സംശയം; പിടികൂടിയത് വിഷമില്ലാത്ത കവചവാലനെ

ചാരുംമൂട്: താമരക്കുളത്ത് ഇരുതലമൂരിയെന്ന് സംശയിച്ച് പിടികൂടിയ പാമ്പ് വിഷമില്ലാത്ത കവചവാലനാണെന്ന് വനപാലകർ...

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് ട്രൈബ്യൂണൽ

കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന്...