ഇരുതലമൂരിയെന്ന് സംശയം; പിടികൂടിയത് വിഷമില്ലാത്ത കവചവാലനെ

ചാരുംമൂട്: താമരക്കുളത്ത് ഇരുതലമൂരിയെന്ന് സംശയിച്ച് പിടികൂടിയ പാമ്പ് വിഷമില്ലാത്ത കവചവാലനാണെന്ന് വനപാലകർ സ്ഥിരീകരിച്ചു.

താമരക്കുളം ജംഗ്ഷന് കിഴക്കുഭാഗത്തുള്ള മണിയൻപിള്ളയുടെ സ്റ്റേഷനറി കടയുടെ തിണ്ണയിലാണ് കഴിഞ്ഞ ദിവസം സന്ധ്യയോടെ പാമ്പിനെ കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ ഇരുതലമൂരിയെന്ന് തോന്നിയതോടെ കടയുടമയും നാട്ടുകാരും ചേർന്ന് പാമ്പിനെ പ്ലാസ്റ്റിക് ഭരണിയിലാക്കി.

വിവരമറിഞ്ഞെത്തിയ വാർഡ് മെമ്പർ റെനി തോമസ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും അറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പാമ്പിന്റെ ചിത്രങ്ങളും വീഡിയോയും അയച്ചുനൽകി.

പരിശോധനയിലാണ് പാമ്പ് ഇരുതലമൂരിയല്ലെന്നും പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന വിഷമില്ലാത്ത കവചവാലനാണെന്നും സ്ഥിരീകരിച്ചത്. അപൂർവമായി മാത്രം നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന കവചവാലനെ വനപാലകരുടെ നിർദേശപ്രകാരം പിന്നീട് സുരക്ഷിതമായി തുറന്നുവിട്ടു.

Related news

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് ട്രൈബ്യൂണൽ

കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന്...

മുണ്ടക്കൈ ദുരന്തത്തെ അതിജീവിച്ച ശ്രുതിക്ക് പുതിയ ജീവിതം; സന്ദീപിന് ജീവിതസഖിയായി

തൃശൂർ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതി...

കക്കൂസ് മാലിന്യം ജലസ്രോതസ്സിലേക്ക് ഒഴുക്കി; കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ

ഇടുക്കി: കക്കൂസ് മാലിന്യം കലർന്ന മലിനജലം ജലസ്രോതസ്സിലേക്ക് ഒഴുക്കിയ സംഭവത്തിൽ ഇടുക്കി...

കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും; വീടുകൾക്ക് നാശനഷ്ടം, അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

കൊച്ചി: മധ്യ-വടക്കൻ കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും വ്യാപക നാശനഷ്ടം വിതച്ചു....

മൂന്ന് വയസുകാരന്റെ മരണം: രണ്ടാനച്ഛനെതിരെ അമ്മയുടെ മൊഴി

പെരുമ്പാവൂർ: അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ ദുരൂഹ മരണത്തിൽ രണ്ടാനച്ഛൻ മഹേശ്വറിനെതിരെ...