മൂന്ന് വയസുകാരന്റെ മരണം: രണ്ടാനച്ഛനെതിരെ അമ്മയുടെ മൊഴി

പെരുമ്പാവൂർ: അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ ദുരൂഹ മരണത്തിൽ രണ്ടാനച്ഛൻ മഹേശ്വറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ. മഹേശ്വർ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്നും കുട്ടിയുടെ തല ഭിത്തിയിൽ ശക്തമായി ഇടിച്ചിരുന്നുവെന്നുമാണ് അമ്മ പൊലീസിന് മൊഴി നൽകിയത്.

കുട്ടി ടെറസിൽനിന്ന് വീഴുന്നത് താൻ കണ്ടിട്ടില്ലെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കുട്ടി ടെറസിൽനിന്ന് വീണാണ് മരിച്ചതെന്നായിരുന്നു രണ്ടാനച്ഛൻ പൊലീസിനോട് പറഞ്ഞത്. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ കുറ്റം സമ്മതിച്ചിട്ടില്ല.

കുട്ടിയുടെ മരണകാരണം തലയിലേറ്റ ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കുട്ടിയുടെ ഇരുകവിളുകളിലും രക്തം കല്ലിച്ച പാടുകളും ശരീരത്തിൽ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

പെരുമ്പാവൂർ വല്ലത്തെ ക്വാർട്ടേഴ്സിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ മഹേശ്വർ, കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. ആ സമയത്ത് കുട്ടിക്ക് ബോധമുണ്ടായിരുന്നില്ലെന്നാണ് വിവരം. കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ മറ്റുള്ളവരോടും പറഞ്ഞിരുന്നത്.

കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസിയും വെളിപ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.

സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാവിനെയും സഹോദരിയെയും പൊലീസ് ഇടപെട്ട് സുരക്ഷിതമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Related news

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി എറണാകുളത്ത് പിടിയിൽ

കാസർകോട്: മാലപൊട്ടിക്കൽ, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ...

കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവയ്ക്ക് ദാരുണാന്ത്യം. ആര്യങ്കാവിനും ഭഗവതീപുരത്തിനും...

നാല് വയസ്സുകാരന് വാങ്ങിയ കോലുമിഠായിൽ സ്റ്റീൽ ബോൾ; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി

ആലപ്പുഴ: കടയിൽനിന്ന് നാല് വയസ്സുകാരന് വാങ്ങിനൽകിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന...

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക ക്രമക്കേട്; ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസിൽ...

ബാർ ലൈസൻസ് വിവാദം; എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങൾക്കൊടുവിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന്...