കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവയ്ക്ക് ദാരുണാന്ത്യം. ആര്യങ്കാവിനും ഭഗവതീപുരത്തിനും ഇടയിലാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. പാലക്കാട് നിന്നും തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ് ട്രെയിനാണ് കടുവയെ ഇടിച്ചത്.

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് പാഞ്ഞെത്തിയ ട്രെയിൻ കടുവയെ ഇടിച്ചതെന്നാണ് വിവരം. ചെങ്കോട്ട–ഭഗവതീപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ജനവാസ മേഖലയോട് ചേർന്നുള്ള മാവിൻതോട്ടത്തിൽ നിന്നാണ് കടുവ എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തെ തുടർന്ന് ട്രെയിൻ കുറച്ചുനേരം സ്ഥലത്ത് നിർത്തിയിട്ടു. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ സംരക്ഷണ സേനയും തെങ്കാശി ജില്ലാ ഫോറസ്റ്റ് ഓഫീസർ രാജ്മോഹന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

തുടർന്ന് ഉദ്യോഗസ്ഥർ ട്രാക്കിൽനിന്ന് കടുവയുടെ ജഡം നീക്കം ചെയ്തു. ഇതോടെയാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. തമിഴ്നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ കടുവയുടെ പോസ്റ്റ്മോർട്ടവും നടത്തി.

ആളൊഴിഞ്ഞ പ്രദേശങ്ങളിൽ റെയിൽവേ ട്രാക്കുകളിലും പരിസരങ്ങളിലും വന്യമൃഗങ്ങൾ എത്തുന്നത് ആശങ്കയുണ്ടാക്കുകയാണ്. ട്രാക്ക് പരിശോധനയ്ക്കായി എത്തുന്ന റെയിൽവേ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും സംഭവത്തോടെ ശക്തമായിട്ടുണ്ട്.

Related news

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി എറണാകുളത്ത് പിടിയിൽ

കാസർകോട്: മാലപൊട്ടിക്കൽ, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ...

നാല് വയസ്സുകാരന് വാങ്ങിയ കോലുമിഠായിൽ സ്റ്റീൽ ബോൾ; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി

ആലപ്പുഴ: കടയിൽനിന്ന് നാല് വയസ്സുകാരന് വാങ്ങിനൽകിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന...

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക ക്രമക്കേട്; ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസിൽ...

ബാർ ലൈസൻസ് വിവാദം; എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങൾക്കൊടുവിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന്...

ബെംഗളൂരുവിൽ നടുക്കുന്ന കൂട്ടക്കൊല; ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തി ടാക്സി ഡ്രൈവർ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ...