അനിൽ അംബാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടി; 510 കോടിയിലധികം രൂപയുടെ ആസ്തികൾ കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധമുള്ള കമ്പനികളുടെ 510 കോടിയിലധികം രൂപയുടെ ആസ്തികൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുകളിലും റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട കേസിലുമാണ് നടപടി.

രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, മഹാരാഷ്ട്രയിലെ ആറ് ഭൂമിയിടങ്ങൾ, ഒരു ഓഫീസ് കെട്ടിടം എന്നിവ കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നു. തമിഴ്നാട്ടിലെ രണ്ട് വിൻഡ് മില്ലുകളും ബാങ്ക് നിക്ഷേപങ്ങളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.

റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് കേസുകളിൽ 263.05 കോടി രൂപയുടെയും റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേസിൽ 247.12 കോടി രൂപയുടെയും ആസ്തികളാണ് കണ്ടുകെട്ടിയത്.

ഇതോടെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, വിദേശനാണയ നിയന്ത്രണ നിയമം എന്നിവ പ്രകാരം അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം 23,100 കോടി രൂപയായി.

ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത പണം തിരിച്ചടയ്ക്കാതിരിക്കുക, കമ്പനികളുടെ ആസ്തികൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി സംരക്ഷിക്കാൻ നിയമങ്ങൾ ദുരുപയോഗം ചെയ്യുക, പൊതുപണം വഴിതിരിച്ചുവിടുക തുടങ്ങിയ ആരോപണങ്ങളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.

സിബിഐ, ഡൽഹി പൊലീസ്, മുംബൈ പൊലീസ് എന്നിവ രജിസ്റ്റർ ചെയ്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. റിലയൻസ് ഗ്രൂപ്പിലെ വിവിധ കമ്പനികളും അന്വേഷണ പരിധിയിലാണെന്ന് ഇ.ഡി അറിയിച്ചു.

Related news

തത്കാൽ ടിക്കറ്റുകളിലൂടെ വൻ വരുമാനം; കണക്കുകൾ പുറത്തുവിടാതെ ഇന്ത്യൻ റെയിൽവേ

മുംബൈ: തത്കാൽ, പ്രീമിയം തത്കാൽ, ആർഎസി ടിക്കറ്റുകളിലൂടെ വൻ വരുമാനം നേടുമ്പോഴും...

സോണിയ ഗാന്ധിക്കെതിരായ സമൂഹമാധ്യമ പോസ്റ്റ്; കങ്കണ റണൗത്തിനെതിരെ കേസ്

ഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിൽ ബിജെപി എംപിയും...

അസമിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം

അസം: കാസിരംഗയ്ക്ക് സമീപം മിനിബസും ട്രെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 പേർ...

രസഗുളയെന്ന് കരുതി നാടൻ ബോംബ് വായിലിട്ടു; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ഭോപ്പാൽ: രസഗുളയെന്ന് കരുതി നാടൻ ബോംബ് വായിലിട്ട യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ...

വോട്ടർ പട്ടികയിൽ 3% വരെ വർധന; ഗോവയിൽ മുന്നിൽ, കേരളത്തിലും വർധനവ്

ഡൽഹി: വോട്ടർ പട്ടികയിൽ മൂന്ന് ശതമാനം വരെ വർധന; കരട് പട്ടിക...