തൃശൂർ മണ്ണുത്തിയിൽ 15 വയസ്സുകാരനെ കാണാനില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്

തൃശൂർ മണ്ണുത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ് ജോഷി എന്ന 15 വയസ്സുകാരനെയാണ് കാണാതായത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയാണ് ജോയൽ.

ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോമിലാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് യൂണിഫോം മാറി മറ്റൊരു വസ്ത്രം ധരിച്ച് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

വിവരം ലഭിക്കുന്നവർ വിളിക്കേണ്ട നമ്പർ: 9496346562

Related news

മരുമകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം ഭരണിക്കാവിൽ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു....

30 അടി താഴ്ചയുള്ള കുഴിയിൽ വീണ ഗർഭിണി പശുവിന് രക്ഷ; അഞ്ചര മണിക്കൂർ നീണ്ട ദൗത്യം വിജയം

തിരുവനന്തപുരം വെണ്ണിയൂരിൽ സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ ഗർഭിണി...

അഭിരാമിന്റെ കൊലപാതകം: പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്; ഇൻസ്റ്റഗ്രാം ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ പ്രതികൾ ലക്ഷ്യമിട്ടത്...

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷവും രണ്ട് മാസവും തടവും പിഴയും

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് ആറ് വർഷവും രണ്ട്...

വിനോദയാത്രയ്ക്കിടെ ബസിൽ വീണ് പരിക്കേറ്റ യാത്രികന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിനോദയാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം...