ആഗോള ബോക്സ് ഓഫീസിൽ തരംതീർത്ത് ‘ജയിലർ 2’; വൻ കുതിപ്പ്

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ കേരളത്തിൽ വൻ റിലീസോടെ തിയറ്ററുകളിലെത്തി. ഒക്ടോബർ 15ന് റിലീസ് ചെയ്ത ചിത്രം സംസ്ഥാനത്ത് 800 സ്ക്രീനുകളിലായി പ്രദർശിപ്പിച്ചു. ആദ്യദിനം 4,000 ഷോകളാണ് കേരളത്തിൽ ഒരുക്കിയത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഇതുവരെ 733 കോടി രൂപ നേടിയിട്ടുണ്ട്.

മലയാളത്തിന്റെ മെഗാതാരം മോഹൻലാലിന്റെ സാന്നിധ്യമാണ് കേരളത്തിൽ ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രതീക്ഷകളിലൊന്ന്. ആദ്യഭാഗമായ ‘ജയിലറി’ൽ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. രജനികാന്തിനും മോഹൻലാലിനുമൊപ്പം ശിവ രാജ്കുമാറും ചിത്രത്തിൽ തിരിച്ചെത്തുന്നു.

സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. അതിഥി താരങ്ങളുടെ പ്രകടനത്തിനും തിയറ്ററുകളിൽ മികച്ച പ്രതികരണം ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന് നെൽസൺ രചനയും സംവിധാനവും നിർവഹിക്കുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ. നിർമ്മൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധായകൻ.

രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവും വൻ താരനിരയും ‘ജയിലർ 2’നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാക്കി മാറ്റിയിരുന്നു.

Related news

സൂര്യയുടെ ‘സീൻ’; നസ്‌ലന്റെ ക്യാരക്ടർ ടീസർ പുറത്ത്

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന തമിഴ് ചിത്രം...

സെൻസറിങ്ങ് പൂർത്തിയായി; നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ നവംബർ 5ന് തിയേറ്ററുകളിലേക്ക്

ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം...

കീർത്തി സുരേഷിന്റെ ‘ഡൊറോത്തി’ ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ ഒക്ടോബർ 23 മുതൽ

കീർത്തി സുരേഷ് പ്രധാന കഥാപാത്രമായെത്തുന്ന കാർത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി' ഒടിടി...

സൈജു കുറുപ്പ് നായകനാകുന്ന ‘ബഫാന യുണൈറ്റഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ”ബഫാന യുണൈറ്റഡിൻ്റെ“ ഫസ്റ്റ് ലൂക്ക് പോസ്റ്റർ...

‘ബ്രേക്കിങ് ബാഡ്’ താരം ആർ.ജെ. മിറ്റി അന്തരിച്ചു; 34 വയസായിരുന്നു

ടെക്സസ്: പ്രശസ്ത അമേരിക്കൻ നടനും ഭിന്നശേഷി അവകാശ പ്രവർത്തകനുമായ ആർ.ജെ. മിറ്റി...