വാട്‌സ്ആപ്പ് അക്കൗണ്ടിന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി സഹകൺവീനർ സൗരവ് ദാസ്

ഡൽഹി: വാട്‌സ്ആപ്പ് അക്കൗണ്ടിന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കോക്രോച്ച് ജനതാ പാർട്ടി (CJP) സഹകൺവീനർ സൗരവ് ദാസ്. ഇതോടെ പുതിയ സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സൗരവ് ദാസ് ഇക്കാര്യം അറിയിച്ചത്. തന്റെ വാട്‌സ്ആപ്പ് അക്കൗണ്ട് നിയന്ത്രിക്കപ്പെട്ടിരിക്കുകയാണെന്നും ആർക്കും സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ദാസ് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ദാസ് ആരോപിക്കുന്നത്. ഒക്ടോബർ 22-നും അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

മറ്റൊരു എക്‌സ് പോസ്റ്റിലൂടെ, ആരുടെ നിർദേശപ്രകാരമാണ് അക്കൗണ്ടിനെതിരെ നടപടി സ്വീകരിച്ചതെന്ന് വാട്‌സ്ആപ്പിനോട് ദാസ് ചോദിച്ചു. സി.ജെ.പിയുടെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന എക്‌സ് അക്കൗണ്ടും സമാനമായ ആരോപണം ഉന്നയിച്ചു. തങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ മെറ്റ നിയന്ത്രിക്കുകയാണോ എന്ന സംശയവും പാർട്ടി പങ്കുവെച്ചു.

Related news

പ്രധാനമന്ത്രിയുടെ ചിത്രവും നാരങ്ങയും വെച്ച് ശ്മശാനത്തിൽ ദുർമന്ത്രവാദം; വീഡിയോ വൈറലായതോടെ സൈബർ പൊലീസിന്റെ അന്വേഷണം

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് ദുർമന്ത്രവാദം നടത്തിയ സംഭവത്തിൽ...

ടൈഗർ ഷ്രോഫിന് നേരെയുള്ള വെടിവെപ്പ് കേസ്: ലക്ഷ്യം ആദ്യം സൽമാൻ ഖാൻ; നാല് പേർ കൂടി അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ നിർണായക...

യൂസഫ് പത്താന്റെ ഭൂമി തർക്കത്തിന് പരിഹാരം; വഡോദരയിൽ 978 ചതുരശ്ര മീറ്റർ ഭൂമി അനുവദിക്കാൻ ഗുജറാത്ത് സർക്കാർ

വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായിരുന്ന യൂസഫ്...

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര; ബിജെപി പരിഹാസം, കോൺഗ്രസ് തിരിച്ചടി

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി രാഷ്ട്രീയ വിവാദം...

വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഓൺലൈൻ ഡെലിവറി ജീവനക്കാരായ ബിഹാർ സ്വദേശികൾക്കായി തിരച്ചിൽ

ബെംഗളൂരു: വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശി...