തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം; നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പള്ളിച്ചൽ വെടിവച്ചാംകോവിലിന് സമീപം അയണിമൂട്ടിലാണ് അപകടം ഉണ്ടായത്.

പള്ളിച്ചൽ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളായ ശശി, മധുസൂദനൻ, മുരുകൻ, സുനിത എന്നിവർക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.

പരിക്കേറ്റ നാലുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related news

സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ; അടുത്തമാസം 24ന് യോഗം വിളിച്ചു

തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂൾ...

മാസപ്പടി കേസ്: ഹൈക്കോടതിയിൽ ശക്തമായ വാദവുമായി പിണറായി വിജയന്‍റെ അഭിഭാഷകൻ

കൊച്ചി: മാസപ്പടി കേസിലെ അപ്പീലില്‍ ഹൈക്കോടതിയിൽ ശക്തമായ വാദമുഖങ്ങളുമായി പിണറായി വിജയന്‍റെ...

LDF സർക്കാർ വാങ്ങിയ വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗശൂന്യമെന്ന് അബിൻ വർക്കി

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് സർക്കാർ ആശുപത്രിയിൽ വാങ്ങിയ വെന്റിലേറ്റർ അടക്കമുള്ള...

നെടുമ്പാശ്ശേരി വാഹനാപകടക്കേസ്: പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്; മറ്റന്നാൾ വിധി

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ. വാഹനം...

തിരുവനന്തപുരം കാട്ടാക്കടയിൽ കൂറ്റൻ പാറ വീണ് കിണർ തകർന്നു; വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് കൂറ്റൻ പാറ വീണ് കിണർ തകർന്നു....