അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ മാസം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ധോണിക്കുണ്ട് ഊരിലെ രാജി–സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ മരിച്ചത്. അനീമിയയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നത് ആശങ്ക ഉയർത്തുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവശേഷമാണ് കുഞ്ഞ് മരിച്ചത്. ഈ മാസം അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ശിശുമരണമാണിത്.

കഴിഞ്ഞ ദിവസവും അട്ടപ്പാടിയിൽ ശിശുമരണം റിപ്പോർട്ട് ചെയ്തിരുന്നു. വടക്കോട്ടത്തറ സ്വദേശികളായ മുരുകേശിന്റെയും ശിവകാമിയുടെയും 15 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.

ഷോളയൂർ വെച്ചുപതി ഊന്നതിയിലെ ജ്യോതിമണിയുടെയും ബിജുവിന്റെയും 20 ദിവസം പ്രായമുള്ള ആൺകുഞ്ഞും ഈ മാസം 21-ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു.

അട്ടപ്പാടിയിൽ തുടർച്ചയായി ശിശുമരണങ്ങൾ ഉണ്ടാകുന്നതിന് പോഷകാഹാരക്കുറവാണ് കാരണമെന്ന ആരോപണവുമായി ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ആവർത്തിക്കുന്ന ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ ആരോഗ്യ-പോഷകാഹാര സാഹചര്യം വിശദമായി പരിശോധിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. മരണങ്ങളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്താനും പ്രതിരോധ നടപടികൾ ഉറപ്പാക്കാനും വിദഗ്ധ പഠനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Related news

കളഞ്ഞുകിട്ടിയ ഫോൺ മോഷ്ടിച്ച് വിറ്റു; കാസർകോട് പൊലീസുകാരനെതിരെ കേസ്

കാസർകോട്: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച അതിഥി തൊഴിലാളിക്ക്...

ആലുവ മാർത്താണ്ഡവർമ പാലവും ദേശം പാലവും നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും

എറണാകുളം: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ പഴയപാലവും ദേശം...

ആലപ്പുഴയിൽ അരിയും ഗോതമ്പും പിടികൂടി; രണ്ടുപേർക്കെതിരെ കേസ്

ആലപ്പുഴ: നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ കടത്താൻ ശ്രമിച്ച 82 ചാക്ക് അരിയും...

അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസ്; അഞ്ചാം പ്രതി അറസ്റ്റിൽ

കൽപ്പറ്റ: അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസിൽ മുഖ്യകണ്ണികളിലൊരാളായ അഞ്ചാം പ്രതിയെ വയനാട് ജില്ലാ...

ഭർത്താവിന്റെ സഞ്ചയനച്ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു

മാന്നാർ: ഭർത്താവിന്റെ സഞ്ചയനച്ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് നേതാവും...