മാന്നാർ: ഭർത്താവിന്റെ സഞ്ചയനച്ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് നേതാവും കവിയും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്ന മാന്നാർ തോട്ടത്തിൽ എം. സുരേന്ദ്രനാഥിന്റെ ഭാര്യ ഉമാദേവി (70) ആണ് ഞായറാഴ്ച രാത്രി അന്തരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു എം. സുരേന്ദ്രനാഥിന്റെ അന്ത്യം. അദ്ദേഹത്തിന്റെ സഞ്ചയനച്ചടങ്ങുകൾ തിങ്കളാഴ്ച നടത്താനിരിക്കെയാണ് ഭാര്യയുടെ വിയോഗം. ഇതോടെ ചടങ്ങുകൾ മാറ്റിവെച്ച് തിങ്കളാഴ്ച വൈകിട്ട് നാലിന് ഉമാദേവിയുടെ സംസ്കാരം നടത്തി.
മലപ്പുറം ആച്ചിക്കുളത്ത് തപോവനത്തിൽ കുടുംബാംഗമായ ഉമാദേവി രണ്ടുമാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ: എ. രഘു (ദുബായ്), ജയന്തി. മരുമകൾ: നയന ബാലകൃഷ്ണൻ.




