ബാർ ലൈസൻസ് വിവാദം; എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങൾക്കൊടുവിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന് മാറ്റി. നെടുമ്പാശേരി വിമാനത്താവളത്തിൽ പുതിയ ബാർ ലൈസൻസ് അനുവദിച്ചതും മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ബാർ പദവി നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് നടപടിക്ക് പിന്നിൽ.

ബാർ ലൈസൻസ് അനുവദിക്കുന്നതിലും ഉദ്യോഗസ്ഥരെ പിന്തുണച്ചതിലും എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് ബാർ ലൈസൻസുകൾ അനുവദിച്ച കാര്യം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വകുപ്പിന്റെ പ്രവർത്തനരീതിയിൽ മാറ്റങ്ങളുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

എക്സൈസ് വകുപ്പിൽ മന്ത്രിയുടെ അറിവില്ലാതെ തുടർച്ചയായി ഉദ്യോഗസ്ഥ തലത്തിൽ തീരുമാനങ്ങളുണ്ടാകുന്നത് മന്ത്രിയെ പ്രതിരോധത്തിലാക്കിയിരുന്നു. വിവാദത്തിൽ മുൻ എക്സൈസ് മന്ത്രിയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതൃപ്തി അറിയിക്കാൻ മാത്രമായി ഒരു മന്ത്രി വേണോയെന്നായിരുന്നു പരിഹാസം. എന്നാൽ എം.ബി. രാജേഷും എൽ.ഡി.എഫും ചേർന്ന് വരുത്തിവെച്ച സംവിധാനത്തോടാണ് തന്റെ അതൃപ്തിയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നുമായിരുന്നു സീറാം സാംബശിവറാവുവിന്റെ വിശദീകരണം.

യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കെയാണ് എക്സൈസ് വകുപ്പിലെ നിർണായക ഉദ്യോഗസ്ഥ മാറ്റം. ഉദ്യോഗസ്ഥ നീക്കത്തിൽ മന്ത്രിസഭയ്ക്കുള്ളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതായാണ് വിവരം.

ഈ മാസം 30നകം സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പുതിയ മദ്യനയത്തിന് മുന്നോടിയായുള്ള എക്സൈസ് വകുപ്പിലെ മാറ്റങ്ങളും തീരുമാനങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടുകയാണ്.

Related news

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി എറണാകുളത്ത് പിടിയിൽ

കാസർകോട്: മാലപൊട്ടിക്കൽ, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ...

കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവയ്ക്ക് ദാരുണാന്ത്യം. ആര്യങ്കാവിനും ഭഗവതീപുരത്തിനും...

നാല് വയസ്സുകാരന് വാങ്ങിയ കോലുമിഠായിൽ സ്റ്റീൽ ബോൾ; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി

ആലപ്പുഴ: കടയിൽനിന്ന് നാല് വയസ്സുകാരന് വാങ്ങിനൽകിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന...

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക ക്രമക്കേട്; ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസിൽ...

ബെംഗളൂരുവിൽ നടുക്കുന്ന കൂട്ടക്കൊല; ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തി ടാക്സി ഡ്രൈവർ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ...