നാല് വയസ്സുകാരന് വാങ്ങിയ കോലുമിഠായിൽ സ്റ്റീൽ ബോൾ; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി

ആലപ്പുഴ: കടയിൽനിന്ന് നാല് വയസ്സുകാരന് വാങ്ങിനൽകിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ കണ്ടെത്തി. വലിയകലവൂർ പന്നിശ്ശേരി സ്വദേശിയുടെ മകനായി വാങ്ങിയ മിഠായിലാണ് ലോഹവസ്തു കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ വലിയകലവൂരിന് സമീപത്തെ കടയിൽനിന്നാണ് കുട്ടിക്ക് മിഠായി വാങ്ങിനൽകിയത്. മിഠായി കഴിക്കുന്നതിനിടെ അസ്വാഭാവികത തോന്നിയ കുട്ടി രക്ഷിതാക്കളെ കാണിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയുടെ ടോൾഫ്രീ നമ്പറിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മിഠായിയുടെ സാമ്പിൾ ശേഖരിച്ചു.

മിഠായി വാങ്ങിയ കടയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതേ കമ്പനിയുടെ മറ്റ് മിഠായികളും വിതരണക്കാരുടെ വിവരങ്ങളും പരിശോധിച്ചു. മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മില്ലൻ കമ്പനിയുടെ കോലുമിഠായിലാണ് സ്റ്റീൽ ബോൾ കണ്ടെത്തിയത്.

വിപണിയിൽ ലഭ്യമായ മറ്റ് മിഠായികളിലും സമാനമായ വസ്തുക്കൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. സംഭവത്തിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു.

കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങളിൽ കർശന പരിശോധനയും നടപടിയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Related news

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി എറണാകുളത്ത് പിടിയിൽ

കാസർകോട്: മാലപൊട്ടിക്കൽ, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ...

കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവയ്ക്ക് ദാരുണാന്ത്യം. ആര്യങ്കാവിനും ഭഗവതീപുരത്തിനും...

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക ക്രമക്കേട്; ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസിൽ...

ബാർ ലൈസൻസ് വിവാദം; എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങൾക്കൊടുവിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന്...

ബെംഗളൂരുവിൽ നടുക്കുന്ന കൂട്ടക്കൊല; ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തി ടാക്സി ഡ്രൈവർ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ...