കക്കൂസ് മാലിന്യം ജലസ്രോതസ്സിലേക്ക് ഒഴുക്കി; കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ

ഇടുക്കി: കക്കൂസ് മാലിന്യം കലർന്ന മലിനജലം ജലസ്രോതസ്സിലേക്ക് ഒഴുക്കിയ സംഭവത്തിൽ ഇടുക്കി നെടുങ്കണ്ടത്ത് കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

നെടുങ്കണ്ടം സെൻട്രൽ ജംഗ്ഷനിൽ ചൈതന്യ റോഡിന് സമീപമുള്ള വിജയൻ മേപ്പുറത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് മലിനജലം പുറത്തേക്ക് ഒഴുക്കിയിരുന്നത്. കെട്ടിടത്തോട് ചേർന്നുള്ള കുഴിയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് കറുത്ത നിറത്തിലുള്ള ദുർഗന്ധം വമിക്കുന്ന മലിനജലം തുറന്ന ഓടയിലേക്ക് പമ്പ് ചെയ്ത് ഒഴുക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.

കെട്ടിടത്തിലെ ശുചിമുറികളിൽ നിന്നുള്ള കക്കൂസ് മാലിന്യം കലർന്ന മലിനജലമാണിതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ശാസ്ത്രീയ സംസ്കരണമില്ലാതെ മലിനജലം പൊതുജലസ്രോതസ്സിലേക്ക് ഒഴുക്കുന്നത് ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിനും പൊതുജനാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് വിലയിരുത്തി.

മലിനജലം അംഗീകൃത സെപ്റ്റേജ് ടാങ്കറുകൾ വഴി നീക്കം ചെയ്ത് സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടതിന് പകരം തുറന്ന ഓടയിലേക്ക് ഒഴുക്കിയ നടപടി ഗുരുതരമായ നിയമലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ ചുമത്തുന്നതിനും തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ നൽകി.

Related news

കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും; വീടുകൾക്ക് നാശനഷ്ടം, അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

കൊച്ചി: മധ്യ-വടക്കൻ കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും വ്യാപക നാശനഷ്ടം വിതച്ചു....

മൂന്ന് വയസുകാരന്റെ മരണം: രണ്ടാനച്ഛനെതിരെ അമ്മയുടെ മൊഴി

പെരുമ്പാവൂർ: അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ ദുരൂഹ മരണത്തിൽ രണ്ടാനച്ഛൻ മഹേശ്വറിനെതിരെ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി എറണാകുളത്ത് പിടിയിൽ

കാസർകോട്: മാലപൊട്ടിക്കൽ, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ...

കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവയ്ക്ക് ദാരുണാന്ത്യം. ആര്യങ്കാവിനും ഭഗവതീപുരത്തിനും...

നാല് വയസ്സുകാരന് വാങ്ങിയ കോലുമിഠായിൽ സ്റ്റീൽ ബോൾ; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി

ആലപ്പുഴ: കടയിൽനിന്ന് നാല് വയസ്സുകാരന് വാങ്ങിനൽകിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന...