50 കോടി ലഭിച്ചെന്ന വ്യാജപ്രചാരണം; കോഴിക്കോട് SMA ബാധിച്ച കുരുന്നുകൾക്ക് ഇനിയും വേണം 33 കോടി

കോഴിക്കോട്: സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന് പരാതി. ചികിത്സയ്ക്കായി 50 കോടി രൂപ സമാഹരിച്ചെന്ന പ്രചാരണമാണ് വ്യാപകമായി നടക്കുന്നത്. ഇനി പണം അയക്കേണ്ടതില്ലെന്ന സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ചികിത്സയ്ക്കായി ഇനിയും 33 കോടിയിലേറെ രൂപ കണ്ടെത്താനുണ്ടെന്ന് ചികിത്സാ സഹായ കമ്മിറ്റി വ്യക്തമാക്കി.

20 ദിവസം പിന്നിടുമ്പോൾ ആകെ ലഭിച്ചിരിക്കുന്നത് 16.30 കോടി രൂപ മാത്രമാണ്. ചികിത്സയ്ക്കായി ആവശ്യമായ 50 കോടി രൂപ സമാഹരിക്കാൻ ഇനി 30 ദിവസം മാത്രമാണ് കുടുംബത്തിന് മുന്നിലുള്ളത്. തെറ്റായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

മുക്കം സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ഒന്നര വയസുകാരായ മൂന്ന് മക്കളായ ഡേവിഡ്, ഏഥൻ, ഒലിവർ എന്നിവരാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഒറ്റപ്രസവത്തിലൂടെ ജനിച്ച മൂന്ന് കുഞ്ഞുങ്ങളുടെയും തുടർചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് ആവശ്യമായിരിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങളിലെ ചെറിയ ജോലിയിലൂടെ കുടുംബം പുലർത്തുന്ന അരുണിന് ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക അസാധ്യമാണ്. നിലവിൽ പ്രതിമാസം വലിയ തുക ചെലവഴിച്ച് നൽകുന്ന മരുന്നുകളിലൂടെയാണ് കുഞ്ഞുങ്ങളുടെ ആരോഗ്യനില മോശമാകാതെ നിലനിർത്തുന്നത്.

50 കോടി രൂപയുടെ ചികിത്സാ സഹായം എന്നത് ഒരു കുടുംബത്തിന്റെ മാത്രം പോരാട്ടമല്ല. ഡേവിഡിനും ഏഥനും ഒലിവറിനും ജീവിതത്തിലേക്ക് മടങ്ങാനുള്ള പ്രതീക്ഷ നൽകാൻ കേരളം ഒന്നാകെ കൈകോർക്കേണ്ട സാഹചര്യമാണുള്ളത്.

സഹായം അവസാനിച്ചെന്ന വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചികിത്സാ സഹായ സമിതിയുടെ അറിയിപ്പുകൾ മാത്രം വിശ്വസിച്ച് സഹായം തുടരണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.

Related news

ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയിലേക്ക് കുടുംബം; നിയമപോരാട്ടം തുടരും

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നിയമപോരാട്ടം ശക്തമാക്കുന്നു. കേസിൽ...

എഥനോൾ വിവാദം: അളവ് ഇനിയും കൂട്ടുമെന്ന് സുരേഷ് ഗോപി; കേരളത്തിൽ നാളെ മുതൽ പരിശോധന

തൃശൂർ: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് കാലക്രമേണ വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: പ്രേംകുമാറിനെ ചോദ്യം ചെയ്യാൻ ഇഡി; 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ...

LPST സമരത്തിന് വീണ്ടും പൊലീസ് നോട്ടീസ്; ഫ്ലക്സുകൾ 24 മണിക്കൂറിനകം നീക്കണം

തിരുവനന്തപുരം: LPST സമരസമിതി കൺവീനർ എസ്. വളർമതിക്ക് വീണ്ടും പൊലീസ് നോട്ടീസ്....

കായികമേള ഭക്ഷണ വിവാദം; ‘ജീവനുള്ള പുഴുവെന്ന് പറഞ്ഞതിന് തെളിവുണ്ടോ?’; വിശദീകരണവുമായി ജിജോ ജെയിംസ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി...