ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; മുംബൈയിൽ വ്യാപക തീപിടിത്തം

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500 കടന്ന് അതീവ ഗുരുതരാവസ്ഥയിലെത്തി. ദൃശ്യപരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെയും ബാധിച്ചു. ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന ഉത്തരവ് വ്യാപകമായി ലംഘിക്കപ്പെട്ടതായാണ് റിപ്പോർട്ട്. മലിനീകരണം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് സർക്കാർ.

അതിനിടെ, ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈയിലും വിവിധയിടങ്ങളിൽ വ്യാപക തീപിടിത്തമുണ്ടായി. ഡോംഗ്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി കടകളും കുടിലുകളും കത്തിനശിച്ചു. വിരാറിലും താനെയിലും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് തീപിടിച്ചു. താനെയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിലേക്ക് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരിട്ടെത്തി. നവിമുംബൈയിലെ തുർബെയിൽ ഷോപ്പിങ് സെന്ററിലും തീപിടിത്തമുണ്ടായി. സോഫ നിർമാണ യൂണിറ്റിന് മുകളിൽ പടക്കം വീണതാണ് തീപിടിത്തത്തിന് കാരണമായത്.

Related news

ദീപങ്ങളുടെ പ്രഭയിൽ രാജ്യം; തിന്മയ്ക്ക് മേൽ നന്മയുടെ വിജയമാഘോഷിച്ച് ജനത; ഇന്ന് ദീപാവലി

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷനിറവിൽ രാജ്യം. തിന്മയ്ക്ക് മേൽ നന്മയും ഇരുട്ടിന്...

ദില്ലി സമരത്തിൽ പങ്കെടുത്തില്ല; മന്ത്രി പുത്രനടക്കം ആറ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ

കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി....

പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ; എണ്ണക്കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ പരിധിയായ 20 ശതമാനത്തേക്കാൾ...

ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച ക്രിമിനൽ കേസ് പ്രതി ‘തോക്ക് ഷാജി’ അറസ്റ്റിൽ

ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനൽ കേസ്...