ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത വിദ്യാർഥിനിയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ട് കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത

ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ബി.കോം ഒന്നാം വർഷ വിദ്യാർഥിനിയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. നവംബർ ഏഴിന് എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത പന്തളം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്.

രാത്രി 8.30 ഓടെ ആർപിസി 332 നമ്പർ ബസ് ആലപ്പുഴയിലെത്തിയപ്പോൾ സർവീസ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് ജീവനക്കാർ യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. വിദ്യാർഥിനിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ യാത്രാസൗകര്യവും ഒരുക്കിയില്ലെന്നാണ് പരാതി. തുടർന്ന് ആലപ്പുഴ ബസ് സ്റ്റാൻഡിൽ രണ്ടുമണിക്കൂറോളം ഒറ്റയ്ക്ക് കാത്തുനിന്ന പെൺകുട്ടിയെ മാതാപിതാക്കൾ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി. ആലപ്പുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ബസ് ചേർത്തല ഡിപ്പോയുടേതാണെന്ന് കണ്ടെത്തി. റോഡിലെ തിരക്കുമൂലമാണ് സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച വിശദീകരണം. എന്നാൽ പിന്നീട് ബസിന് തകരാർ സംഭവിച്ചതാണെന്ന് ജീവനക്കാർ തിരുത്തിയതായും കുടുംബം പറയുന്നു. വിശദീകരണങ്ങളിലെ വൈരുധ്യവും ജീവനക്കാരുടെ നടപടിയും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

യാത്രക്കാരിൽനിന്ന് ടിക്കറ്റ് തുക ഈടാക്കിയിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ ഇറക്കിവിട്ടത് ഗുരുതരമായ അനാസ്ഥയാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. ഉത്തരവാദികളായ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും മാനസിക ബുദ്ധിമുട്ട് നേരിട്ട വിദ്യാർഥിനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വനിതാ ശിശുക്ഷേമ, യുവജന, ഗതാഗത വകുപ്പുകൾക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. ഗതാഗത മന്ത്രിക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.

Related news

അരിയിൽ ഷുക്കൂർ വധക്കേസ് വിധി ഉടൻ ഉണ്ടാകില്ല; കേസ് പരിഗണിക്കുന്നത് നവംബർ 16ലേക്ക് മാറ്റി

അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ ഉണ്ടാകില്ല. കേസ് പരിഗണിക്കുന്നത് നവംബർ...

കാക്കനാട് അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

കാക്കനാട് ഇടച്ചിറയിലെ അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആലുവ...

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; കുപ്രസിദ്ധ കുറ്റവാളി ‘ആറ്റിങ്ങൽ അയ്യപ്പൻ’ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ...

ആലുവയിൽ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും ലൈംഗിക അതിക്രമവും; സംഘാടകൻ പോക്സോ കേസിൽ അറസ്റ്റിൽ

എറണാകുളം ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത...