കാക്കനാട് അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

കാക്കനാട് ഇടച്ചിറയിലെ അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജുവാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബ്രൈറ്റും ചെമ്പുമുക്ക് സ്വദേശിനിയായ സുഹൃത്തും അപ്പാർട്ട്മെന്റിലെത്തിയത്. രാത്രി എട്ട് മണിയോടെ ബ്രൈറ്റ് കുഴഞ്ഞുവീണതായി യുവതി പൊലീസിനെ അറിയിച്ചു. തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിച്ച് സ്ഥലത്തെത്തിച്ചു. ഇരുവരും ചേർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, യുവാവ് കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നിട്ടും സഹോദരൻ എത്തുന്നതുവരെ ചികിത്സയ്ക്കായി കൊണ്ടുപോയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തിൽ യുവതിയുടെ മൊഴിയെടുത്ത പൊലീസ് പിന്നീട് ബന്ധുക്കൾക്കൊപ്പം പോകാൻ അനുവദിച്ചു. അതേസമയം, പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ ഹൃദയാഘാതത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ബ്രൈറ്റിന്റെ സംസ്കാരം ഇന്ന് രാവിലെ പത്തിന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടന്നു. മാതാവ് ടിൻസി. ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു എന്നിവരാണ് സഹോദരങ്ങൾ.

Related news

അരിയിൽ ഷുക്കൂർ വധക്കേസ് വിധി ഉടൻ ഉണ്ടാകില്ല; കേസ് പരിഗണിക്കുന്നത് നവംബർ 16ലേക്ക് മാറ്റി

അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ ഉണ്ടാകില്ല. കേസ് പരിഗണിക്കുന്നത് നവംബർ...

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; കുപ്രസിദ്ധ കുറ്റവാളി ‘ആറ്റിങ്ങൽ അയ്യപ്പൻ’ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ...

ആലുവയിൽ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും ലൈംഗിക അതിക്രമവും; സംഘാടകൻ പോക്സോ കേസിൽ അറസ്റ്റിൽ

എറണാകുളം ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത...