ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; കുപ്രസിദ്ധ കുറ്റവാളി ‘ആറ്റിങ്ങൽ അയ്യപ്പൻ’ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. തോട്ടവാരം സ്വദേശികളായ ചിമ്മിനി അനി (40), ബിനു (55), കല്ലുവാതുക്കൽ സ്വദേശി ഗോപകുമാർ (60), ശ്രീകാര്യം സ്വദേശി കൃഷ്ണപ്രസാദ് (31) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.

ലോഡ്ജിലെ മുറിയിൽ എ.സിക്ക് തണുപ്പ് കുറവാണെന്ന് ആരോപിച്ചായിരുന്നു സെക്യൂരിറ്റി ജീവനക്കാരന് നേരെ പ്രതികളുടെ അതിക്രമം. ജീവനക്കാരനെ സംഘം ചേർന്ന് മർദ്ദിച്ച ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും പ്രധാനപ്പെട്ട രേഖകളും കവർന്നതായും പരാതിയുണ്ട്.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘം പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related news

അരിയിൽ ഷുക്കൂർ വധക്കേസ് വിധി ഉടൻ ഉണ്ടാകില്ല; കേസ് പരിഗണിക്കുന്നത് നവംബർ 16ലേക്ക് മാറ്റി

അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ ഉണ്ടാകില്ല. കേസ് പരിഗണിക്കുന്നത് നവംബർ...

കാക്കനാട് അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

കാക്കനാട് ഇടച്ചിറയിലെ അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആലുവ...

ആലുവയിൽ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും ലൈംഗിക അതിക്രമവും; സംഘാടകൻ പോക്സോ കേസിൽ അറസ്റ്റിൽ

എറണാകുളം ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത...