അരിയിൽ ഷുക്കൂർ വധക്കേസ് വിധി ഉടൻ ഉണ്ടാകില്ല; കേസ് പരിഗണിക്കുന്നത് നവംബർ 16ലേക്ക് മാറ്റി

അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ ഉണ്ടാകില്ല. കേസ് പരിഗണിക്കുന്നത് നവംബർ 16ലേക്ക് മാറ്റി. അന്നായിരിക്കും വിധി പറയുന്ന തീയതി കോടതി അറിയിക്കുക. നേരത്തെ നവംബർ 12ന് വിധി തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സിപിഐഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരടക്കം 33 പേരാണ് കേസിലെ പ്രതികൾ. ഇതിൽ രണ്ടുപേർ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്. കൊച്ചി സിബിഐ പ്രത്യേക കോടതി മൂന്നിൽ ജഡ്ജി പി. ശബരിനാഥിന്റെ മുമ്പാകെ 2025 മെയ് അഞ്ചിനാണ് വിചാരണ ആരംഭിച്ചത്.

മുസ്‌ലിം ലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. പട്ടുവത്ത് പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ യൂത്ത് ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്കുശേഷമായിരുന്നു കൊലപാതകം. ചെറുകുന്ന് കീഴറയിൽ വെച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.

പട്ടുവം അരിയിൽ പ്രദേശത്ത് മുസ്‌ലിം ലീഗ്-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാളെ സന്ദർശിക്കാനെത്തിയതായിരുന്നു സിപിഎം നേതാക്കൾ. ഇവരുടെ വാഹനം ആക്രമിക്കപ്പെട്ടതിനു പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി കേന്ദ്രീകരിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് സിബിഐ കുറ്റപത്രത്തിലെ ആരോപണം. ഗൂഢാലോചനയെക്കുറിച്ച് പി. ജയരാജനും ടി.വി. രാജേഷിനും അറിവുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസിൽ വിധി പറയുന്ന തീയതി അറിയാനായി നവംബർ 16ലെ കോടതി നടപടികൾ നിർണായകമാകും.

Related news

കാക്കനാട് അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

കാക്കനാട് ഇടച്ചിറയിലെ അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആലുവ...

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; കുപ്രസിദ്ധ കുറ്റവാളി ‘ആറ്റിങ്ങൽ അയ്യപ്പൻ’ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ...

ആലുവയിൽ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും ലൈംഗിക അതിക്രമവും; സംഘാടകൻ പോക്സോ കേസിൽ അറസ്റ്റിൽ

എറണാകുളം ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത...