എക്സൈസ് വകുപ്പിൽ വീണ്ടും വിവാദം; മുൻ കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി

എക്സൈസ് വകുപ്പിൽ വിവാദങ്ങൾ ഒഴിയുന്നുമില്ല. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരെ മധ്യമേഖല ജോയിന്റ് കമ്മീഷണർ എസ്. വിനോദ് കുമാർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. തനിക്കെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

ഗംഗാ ബാറിൽ നിന്നും താൻ കൈക്കൂലി വാങ്ങിയെന്നത് തികച്ചും വ്യാജമായ ആരോപണമാണെന്ന് എസ്. വിനോദ് കുമാർ വ്യക്തമാക്കുന്നു. ബാർ ഉടമകളുമായോ നടപടിക്രമങ്ങളുമായോ തനിക്ക് യാതൊരു ബന്ധവുമില്ല. ഇൻഫോർമർ പറഞ്ഞ കാര്യമെന്ന രീതിയിലാണ് സീറാം സാംബശിവ റാവു തന്റെ റിപ്പോർട്ടിൽ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്നും, തന്നോട് വ്യക്തിവൈരാഗ്യമുള്ളതിനാലാണ് ഇത്തരമൊരു നീക്കമെന്നും പരാതിയിൽ ആരോപിക്കുന്നു.

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എക്സൈസ് വകുപ്പും മന്ത്രിയും കടുത്ത പ്രതിരോധത്തിലായിരുന്നു. ഇതിനിടയിലാണ് ജോയിന്റ് കമ്മീഷണർ തന്നെ മുൻ കമ്മീഷണർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Related news

ജമ്മു കശ്മീരിൽ CRPF പോസ്റ്റിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരുക്ക്

ഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് (CRPF) പോസ്റ്റിന് നേരെ ഭീകരാക്രമണം....

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകൾ വർധിക്കും; പുതിയ നിരക്ക് ജനുവരി ഒന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം. അടുത്തവർഷം...

മുഖ്യമന്ത്രി തീരുമാനമെടുക്കുന്നത് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ച്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിൽ യാതൊരു പ്രശ്നവുമില്ലെന്നും മന്ത്രിസഭ ഒറ്റക്കെട്ടായി ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും...

പരിപ്പുവടയിലെ ഉപ്പ് കുറഞ്ഞതിന് തട്ടുകടയിൽ ഗുണ്ടാ ആക്രമണം; തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു

കൊല്ലം: കൊട്ടിയത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം തട്ടുകട അടിച്ചുതകർത്തതായി പരാതി. കടയിലെ...

വൈദ്യുതി കരാർ വിവാദം: കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കുന്നുവെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയ വൈദ്യുതി കരാർ വിവാദത്തിൽ സർക്കാരിനെതിരെ...