മുഖ്യമന്ത്രി തീരുമാനമെടുക്കുന്നത് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ച്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിൽ യാതൊരു പ്രശ്നവുമില്ലെന്നും മന്ത്രിസഭ ഒറ്റക്കെട്ടായി ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രിസഭയിൽ ചർച്ച ചെയ്യാറുണ്ടെന്നും അതത് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ചാണ് മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വകുപ്പ് മന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രിയുമായി ആലോചനകൾ നടത്താറുണ്ട്. നിലവിൽ വൈദ്യുതി ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ ഭാവിയിൽ ആവശ്യം വന്നേക്കാമെന്നും മന്ത്രി പ്രതികരിച്ചു.

അടൂർ പ്രകാശ് പാർട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വകുപ്പ് മേധാവിയുടെ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. വിഷയത്തിൽ പരിഹാരമുണ്ടാകുമെന്നും വകുപ്പ് മേധാവിയായി പുതിയ ആൾ വരുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇന്നലെയാണ് ചുമതലയേറ്റതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളേജിൽ ലാബ് ആരംഭിക്കുന്നത് സാധാരണക്കാരായ രോഗികൾക്ക് വേണ്ടിയാണ്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ട് ആരുനൽകിയാലും സ്വീകരിക്കുമെന്നും എന്നാൽ മെഡിക്കൽ കോളേജിന്റെ പൊതുസ്വത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

ഉപകരണങ്ങൾ വാങ്ങുന്നത് സുതാര്യമായാണ്. പത്തുവർഷം സ്ഥാപനത്തെ നശിപ്പിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ നേരെയാകുന്നത് കാണുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയാണിതെന്നും അതിനുള്ള മരുന്ന് തന്റെ കൈവശമില്ലെന്നും മന്ത്രി വിമർശിച്ചു.

Related news

ജമ്മു കശ്മീരിൽ CRPF പോസ്റ്റിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരുക്ക്

ഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് (CRPF) പോസ്റ്റിന് നേരെ ഭീകരാക്രമണം....

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകൾ വർധിക്കും; പുതിയ നിരക്ക് ജനുവരി ഒന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം. അടുത്തവർഷം...

പരിപ്പുവടയിലെ ഉപ്പ് കുറഞ്ഞതിന് തട്ടുകടയിൽ ഗുണ്ടാ ആക്രമണം; തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു

കൊല്ലം: കൊട്ടിയത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം തട്ടുകട അടിച്ചുതകർത്തതായി പരാതി. കടയിലെ...

എക്സൈസ് വകുപ്പിൽ വീണ്ടും വിവാദം; മുൻ കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി

എക്സൈസ് വകുപ്പിൽ വിവാദങ്ങൾ ഒഴിയുന്നുമില്ല. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ...

വൈദ്യുതി കരാർ വിവാദം: കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കുന്നുവെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയ വൈദ്യുതി കരാർ വിവാദത്തിൽ സർക്കാരിനെതിരെ...