പരിപ്പുവടയിലെ ഉപ്പ് കുറഞ്ഞതിന് തട്ടുകടയിൽ ഗുണ്ടാ ആക്രമണം; തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു

കൊല്ലം: കൊട്ടിയത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം തട്ടുകട അടിച്ചുതകർത്തതായി പരാതി. കടയിലെ തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയും അക്രമം തടയാൻ ശ്രമിച്ച കടയുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിക്കാനും ശ്രമിച്ചതായി കടയുടമയും തൊഴിലാളിയും പറയുന്നു.

ഇന്നലെ വൈകിട്ട് 5.30ഓടെ പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജങ്ഷനിലായിരുന്നു സംഭവം. കടയുടമ കൊല്ലം പള്ളിമുക്ക് സ്വദേശി ജെ. നാസിം, തൊഴിലാളി മോഹനൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

പ്രദേശത്ത് ലഹരിവിൽപ്പനയും ഗുണ്ടാപ്രവർത്തനങ്ങളും നടത്തുന്ന യുവാവും സുഹൃത്തുമാണ് ആക്രമണം നടത്തിയതെന്നാണ് കൊട്ടിയം പൊലീസിൽ നൽകിയ പരാതിയിലെ ആരോപണം. കടയിലെത്തിയ സംഘം പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തർക്കമുണ്ടാക്കിയെന്നാണ് നാസിം പറയുന്നത്. വാക്കേറ്റം രൂക്ഷമായതോടെ കടയിലെ പലഹാരങ്ങൾ വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മോഹനന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചതെന്നും പരാതിയിൽ പറയുന്നു.

അക്രമം തടയാൻ ശ്രമിച്ച നാസിമിനെയും സംഘം ആക്രമിച്ചു. വടിവാൾ വീശിയപ്പോൾ കൈകൊണ്ട് തടയാൻ ശ്രമിച്ചെന്നും തുടർന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചെന്നുമാണ് പരാതി. ആക്രമണം നടത്തിയവർ പ്രദേശത്ത് മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഗുണ്ടാപ്പിരിവ് നടത്തുകയും ചെയ്യാറുണ്ടെന്ന് നേരത്തെയും പരാതിയുണ്ടായിരുന്നുവെന്നാണ് കടയുടമയുടെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related news

ജമ്മു കശ്മീരിൽ CRPF പോസ്റ്റിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരുക്ക്

ഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് (CRPF) പോസ്റ്റിന് നേരെ ഭീകരാക്രമണം....

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകൾ വർധിക്കും; പുതിയ നിരക്ക് ജനുവരി ഒന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം. അടുത്തവർഷം...

മുഖ്യമന്ത്രി തീരുമാനമെടുക്കുന്നത് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ച്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിൽ യാതൊരു പ്രശ്നവുമില്ലെന്നും മന്ത്രിസഭ ഒറ്റക്കെട്ടായി ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും...

എക്സൈസ് വകുപ്പിൽ വീണ്ടും വിവാദം; മുൻ കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി

എക്സൈസ് വകുപ്പിൽ വിവാദങ്ങൾ ഒഴിയുന്നുമില്ല. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ...

വൈദ്യുതി കരാർ വിവാദം: കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കുന്നുവെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയ വൈദ്യുതി കരാർ വിവാദത്തിൽ സർക്കാരിനെതിരെ...