ഫേസ്ബുക്കിൽ വ്യാജ സ്ത്രീ പ്രൊഫൈൽ; ചികിത്സാസഹായത്തിന്റെ പേരിൽ 15 ലക്ഷത്തിലധികം രൂപ തട്ടിപ്പ്; പ്രതി പിടിയിൽ

കൽപ്പറ്റ: ഫേസ്ബുക്കിലൂടെ സ്ത്രീയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായത്തിന്റെ പേരിൽ വയനാട് സ്വദേശിയിൽനിന്ന് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ.

കോഴിക്കോട് മേപ്പയൂർ ആവള മണമ്മൽ വീട്ടിൽ ലത്തീഫ് (45) ആണ് കൽപ്പറ്റ പൊലീസിന്റെ പിടിയിലായത്.

‘സഫ്‌ന’ എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമിച്ചായിരുന്നു തട്ടിപ്പ്. കുട്ടിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർഥിച്ചുള്ള പോസ്റ്റ് കണ്ട് പിണങ്ങോട് സ്വദേശി ആദ്യം 1,000 രൂപ ഗൂഗിൾ പേ വഴി അയച്ചു. വിദേശത്ത് സിവിൽ എൻജിനീയറാണെന്ന് പരിചയപ്പെടുത്തിയ സഫ്‌ന, നാട്ടിലുള്ള സുഹൃത്തായ ലത്തീഫിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് സഫ്‌നയെന്ന വ്യാജ പേരിലും ലത്തീഫെന്ന സ്വന്തം പേരിലും വ്യത്യസ്ത മൊബൈൽ നമ്പറുകളിൽനിന്ന് പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്ത് വിശ്വാസം നേടിയെടുത്തു. ചികിത്സാ ആവശ്യങ്ങൾക്കായി പണം വാങ്ങിയ ശേഷം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പല ഘട്ടങ്ങളിലായി ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 15,07,850 രൂപ കൈക്കലാക്കുകയായിരുന്നു.

വീണ്ടും 50,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന് സംശയം തോന്നിയത്. പണം തിരികെ ചോദിച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് കൽപ്പറ്റ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിൽ സഫ്‌നയുടെ വ്യാജ പ്രൊഫൈലും ലത്തീഫിന്റെ അക്കൗണ്ടും ഒരേ മൊബൈൽ ഫോണിൽനിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും സിം കാർഡുകൾ പ്രതിയുടെ പേരിലുള്ളതാണെന്നും കണ്ടെത്തി. ആവളയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമാനമായ തട്ടിപ്പുകേസിൽ മുൻപും പ്രതി പിടിയിലായിട്ടുണ്ട്. 2023-ൽ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ പരിധിയിൽ ‘നദീറഷാൻ’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി കാൻസർ ചികിത്സയുടെ പേരിൽ 21.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ റിമാൻഡിലായത്. ജാമ്യത്തിലിറങ്ങിയ ശേഷവും തട്ടിപ്പ് തുടരുകയായിരുന്നു. മേപ്പയൂർ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

Related news

മണ്ണന്തല രഞ്ജിത് കൊലക്കേസ്; 12 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 12 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി....

ക്ലിഫ് ഹൗസ് നവീകരണച്ചെലവ് വിവരാവകാശ മറുപടിയിൽ ഇല്ല; മന്ത്രി മന്ദിരങ്ങൾക്കായി ചെലവിട്ടത് 5.63 കോടി

തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിനായി സർക്കാർ ചെലവിട്ടത് 5.63 കോടി രൂപ....

സ്വർണം വാങ്ങാൻ ഇനിയും കാത്തിരിക്കണോ? വില വീണ്ടും കുറയുമോ?

സംസ്ഥാനത്ത് മാസങ്ങൾക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി. പവന് 560...

ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും? ഹൈക്കോടതി

കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡിജെ പാർട്ടികളിലാണ്...

അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ള പ്രതികളുടെ വിധി വ്യാഴാഴ്ച

കൊച്ചി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ...