മലപ്പുറത്ത് ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചുകയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് മാസിനാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 31 ന് വീടിന്റെ ടെറസിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതി തെന്നി വീണ് ഗേറ്റിന്റെ കമ്പിയിലേക്ക് വീഴുന്നത്. ഗേറ്റിന്റെ ഭാഗത്തോടുകൂടിയായിരുന്നു മുഹമ്മദ് മാസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി എത്തിച്ചത്. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് ഗേറ്റിന്റെ കമ്പികൾ മുറിച്ചു മാറ്റിയത്. മാസിന്റെ കഴുത്തിലാണ് ഗേറ്റിന്റെ കമ്പി തുളച്ചു കയറിയത്. ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

spot_img

Related news

വിവാഹം കഴിഞ്ഞ് പത്താം നാൾ ദുരന്തം; ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ വേങ്ങര സ്വദേശിയായ നവവരൻ മരിച്ചു

വേങ്ങര: സ്‌കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര...

കോട്ടക്കുന്നിൽ ഇനി കൂടുതൽ സമയം നടക്കാം; പ്രഭാത സവാരി സമയം 9 മണി വരെ ദീർഘിപ്പിച്ച് കലക്ടറുടെ ഉത്തരവ്!

മലപ്പുറത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ പ്രഭാത സവാരിക്കും വ്യായാമത്തിനുമുള്ള സമയം...

ബജറ്റിൽ തിളങ്ങി മലപ്പുറം; കാൻസർ സെന്ററും നിലമ്പൂർ കോളേജിന് കെട്ടിടവും, സംസ്ഥാനത്ത് പുതിയ ജില്ലകളും വരുന്നു!

തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്കായി വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്....

കരേക്കാട് അറവുമാലിന്യ പ്ലാന്റ് നിർമ്മാണം: എടയൂർ വില്ലേജ് ഓഫീസറെ ജനകീയ സമിതി ഉപരോധിച്ചു

എടയൂർ ഗ്രാമപഞ്ചായത്തിലെ കരേക്കാട് പുല്ലംപറമ്പ് പ്രദേശത്ത് ജനവാസ മേഖലയിൽ ആരംഭിക്കാനിരിക്കുന്ന അറവുമാലിന്യ...

വ്യത്യസ്തനാമൊരു ഡ്രൈവറാം നസ്‌റുവിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

സര്‍ക്കാര്‍ ജോലി എന്ന ഒറ്റലക്ഷ്യത്തിനൊപ്പം തന്റെ ഇഷ്ടപ്പെട്ട പാഷനിലേക്കുള്ള യാത്രയിലേക്ക് അടുക്കുന്ന...