തിയേറ്ററിൽ റെക്കോർഡ്, ഇനി ഒടിടിയിലും; ദൃശ്യം 3 എത്തുന്നു

മലയാള സിനിമാ ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് മുന്നേറുകയാണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെ ദൃശ്യം 3. തിയേറ്ററുകളിൽ റെക്കോർഡ് വിജയവുമായി കുതിക്കുന്ന ചിത്രം ഇനി ഒടിടി റിലീസിനും ഒരുങ്ങുകയാണ്.

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ദൃശ്യം 3, വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ഇതോടെ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ കരിയറിലെ മൂന്നാമത്തെ 200 കോടി ചിത്രമായി ദൃശ്യം 3 മാറി.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രമെന്ന നേട്ടവും സിനിമ സ്വന്തമാക്കിയിട്ടുണ്ട്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി രൂപ നേടിയ ചിത്രം, വെറും 58 മണിക്കൂറിനുള്ളിലാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.

ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 18 മുതൽ ചിത്രം പ്രേക്ഷകർക്ക് പ്രൈമിലൂടെ ലഭ്യമാകും.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ആഗോള തിയേറ്ററിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസാണ് സ്വന്തമാക്കിയത്. ഏകദേശം 350 കോടി രൂപയുടെ പ്രീ-ബിസിനസ് ഡീലാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.

ചിത്രം ഇതിനകം 330 കോടി രൂപയുടെ മൊത്തം വരുമാനം നേടിയതായി മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ബോക്സ് ഓഫീസ് കളക്ഷന് പുറമെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിൽ നിന്നുള്ള വരുമാനവും ഇതിൽ ഉൾപ്പെടുന്നു.

മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദീഖ്, കലാഭവൻ ഷാജോൺ, വീണ നന്ദകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പും, എഡിറ്റിംഗ് വിനായക് വി.എസും, സംഗീതം അനിൽ ജോൺസണുമാണ്.

spot_img

Related news

ബോക്സ് ഓഫീസിൽ ബ്ലാസ്റ്റ്; ഇനി ഒടിടിയിലും ആക്ഷൻ തരംഗം

തിയേറ്ററുകളിൽ മികച്ച പ്രതികരണവും വമ്പൻ കളക്ഷനും നേടി മുന്നേറുന്ന 'ബ്ലാസ്റ്റ്' ഇനി...

ചിരിയിൽ നിന്ന് കണ്ണീരിലേക്ക്; മലയാളത്തെ വിസ്മയിപ്പിച്ച സലിം കുമാറിന്റെ അഭിനയ വിസ്മയം…

മുപ്പതു വർഷം നീണ്ട അഭിനയജീവിതം. അതിൽ ഭൂരിഭാഗവും മലയാളിയെ പൊട്ടിച്ചിരിപ്പിച്ച നിമിഷങ്ങൾ....

തിയേറ്ററുകളിൽ കൈയടി നേടിയ മാത്യു-ദേവിക ചിത്രം ‘സുഖമാണോ സുഖമാണ്’ ഒടിടിയിലെത്തി; സ്ട്രീമിങ് ആമസോൺ പ്രൈമിൽ

പ്രേക്ഷകരുടെ പ്രിയ യുവതാരങ്ങളായ മാത്യു തോമസും ദേവിക സഞ്ജയും ആദ്യമായി ഒന്നിച്ച...

ബോക്സ് ഓഫീസിൽ തരംഗം തീർത്ത ‘അതിരടി’ ഒടിടിയിലേക്ക്; സ്ട്രീമിങ് ജൂണിൽ

തിയേറ്ററുകളിൽ ചിരിയുടെയും ആക്ഷന്റെയും പൂരം തീർത്ത ബേസിൽ ജോസഫ്, ടൊവിനോ തോമസ്,...

ചലച്ചിത്ര അക്കാദമിയിൽ അഴിച്ചുപണി: റസൂൽ പൂക്കുട്ടി രാജിവെച്ചു; പ്രേംകുമാർ പുതിയ ചെയർമാനായേക്കും

സംസ്ഥാനത്ത് സർക്കാർ മാറിയ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമിയിൽ കൂട്ടരാജി. അക്കാദമി ചെയർമാൻ...